മുടി നരയ്ക്കുക
പാരമ്പര്യം, പോഷകാഹാരക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം മുടി നരയ്ക്കുന്നതിൻ്റെ കാരണങ്ങളാണ്. ചെറുപ്പത്തിലെ മുടി നരയ്ക്കുന്നത് ചെറുപ്പക്കാരെ സംബന്ധിച്ചടത്തോളം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നമാണ്. ഇത് അവരെ മാനസികമായി തളർത്തുന്നു എന്നതാണ് യാഥാർത്ഥ്യം. ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമൊക്കെ ഒരു പരിധി വരെ മുടി നരയ്ക്കുന്നതിന് കാരണമാണ്. ഇത് ശരിയാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. തലയോട്ടിയിലെ ശരിയായ രക്തചംക്രമത്തിൻ്റെ അഭാവം, തലയോട്ടിയിൽ ശരിയായ സംരക്ഷണം നൽകാതിരിക്കുക ഇവയെല്ലാം മുടി നരയ്ക്കാൻ കാരണമാകും. തലയോട്ടിയിലെ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പരിഹാര മാർഗമിതാ.
നെല്ലിക്കാപ്പൊടി
മുടി അഴകിൻ്റെ കാര്യത്തിൽ നെല്ലിക്കയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും മുടിയിൽ തേയ്ക്കുന്നതുമൊക്കെ മുടി അഴക് കൂട്ടാൻ വളരെയധികം സഹായിക്കാറുണ്ട്. ആരോഗ്യത്തിലും സൗന്ദര്യ കാര്യത്തിലും നെല്ലിയ്ക്ക് ഏറെ പ്രധാനിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആൻ്റി ഓക്സിഡൻ്റുകളുമൊക്കെ മുടി അഴകിന് ഏറെ പ്രധാനപ്പെട്ടതാണ്. മുടികൊഴിച്ചിൽ തടയാനും മുടിയ്ക്ക് നിറം ലഭിക്കാനും നെല്ലിക്ക ഏറെ മികച്ചതാണ്.
ഈ ഹെയർ ഡൈ തയാറാക്കാനും നെല്ലിക്കപ്പൊടിയാണ് പ്രധാന ചേരുവ.
കാപ്പിപ്പൊടി
രാവിലെ എണീക്കുമ്പോൾ ഒരു കാപ്പി കുടിച്ചില്ലെങ്കിൽ ഉന്മേഷം കിട്ടാത്തവരാണ് ഭൂരിഭാഗം മലയാളികളും. പക്ഷെ ഈ കാപ്പിപ്പൊടി ഉപയോഗിച്ച് ചർമ്മത്തിൻ്റെയും മുടിയുടെയും പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിയും എന്നതാണ് സത്യം. തലയോട്ടിയിലെ അഴുക്ക് വ്യത്തിയാക്കി മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. കൂടാതെ മുടിയ്ക്ക് നല്ല നിറം നൽകാനും ഇത് സഹായിക്കും. തലയോട്ടിയിൽ കോഫി പ്രയോഗിച്ചാൽ മുടിയിഴകൾക്ക് മൃദുത്വവും അതുപോലെ ബലവും നൽകാൻ സഹായിക്കും. വരണ്ടതും കേടായതുമായ മുടിയിഴകളെ ചികിത്സിക്കാൻ കാപ്പി ഉപയോഗപ്രദമാണ്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കുന്നു.
Also Read: മുഖത്തെ കരിവാളിപ്പ് എളുപ്പത്തിൽ മാറ്റി തിളക്കം കിട്ടാൻ കറ്റാർവാഴ പ്രയോഗം
ഡൈ തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ആവശ്യത്തിന് നെല്ലിക്കാപ്പൊടി എടുത്ത് ചൂടാക്കുക. മുടിയുടെ നീളത്തിന് അനുസരിച്ചുള്ള നെല്ലിക്കാപ്പെടി വേണം എടുക്കാൻ. ഇത് നന്നായി അടി കട്ടിയുള്ള പാത്രത്തിലിട്ട് ചൂടാക്കുക. ഇതിൻ്റെ നിറം മാറി വരുമ്പോൾ ഇതിലേക്ക് അൽപ്പം കാപ്പി പൊടി കൂടി ചേർത്ത് ചൂടാക്കുക. തീ കൂടുതലാണെന്ന് തോന്നുകയാണെങ്കിൽ അടുപ്പിൽ നിന്ന് പാത്രം മാറ്റി വച്ച് പൊടി ഇളക്കി കൊടുക്കാം. പൊടി കരിഞ്ഞ് പോകാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കൂട്ടിൻ്റെ നിറം മാറി വരുമ്പോൾ ഇതിലേക്ക് വെള്ളം അല്ലെങ്കിൽ കട്ടൻ ചായ ചേർത്ത് യോജിപ്പിക്കാം. കട്ടൻ ചായ ചേർക്കുന്നത് കൂടുതൽ നിറം കിട്ടാൻ വളരെയധികം സഹായിക്കും. ഇത് നന്നായി തിളച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി വയ്ക്കാം. ഒരു രാത്രി മുഴുവൻ വച്ച ശേഷം അടുത്ത ദിവസം ഇത് ഉപയോഗിക്കാവുന്നതാണ്. ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചാൽ ഫലം ലഭിക്കില്ല. ഒരുപാട് നരയുള്ളവർ ആഴ്ചയിൽ നാല് തവണ എങ്കിലും ഇത് ഉപയോഗിക്കണം.
English Summary: Grey hair remedy
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ഏതൊരു പുതിയ രീതി പരീക്ഷിക്കുന്നതിന് മുൻപും പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.