Authored by Deepu Divakaran | Samayam Malayalam | Updated: 12 Apr 2023, 5:55 am
കർണാടകത്തിൽ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി ബിജെപി.
അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി എസ് യെഡിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയ്ക്ക് പിതാവിൻ്റെ മണ്ഡലമായ ശിക്കാരിപുര തന്നെയാണ് ബിജെപി നൽകിയിരിക്കുന്നത്. 1983 മുതൽ ഏഴു തവണ യെഡിയൂരപ്പ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറൽ സീറ്റിൽ മത്സരിക്കും. തീരദേശ മേഖലയായ ഉഡുപ്പിയിൽ ഗോ സംരക്ഷണം, ഹിജാബ് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ സജീവമായിരുന്ന യശ്പാൽ സുവർണയ്ക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ രഘുപതി ഭട്ടിനെ നീക്കിയാണ് യശ്പാലിന് ബിജെപി സീറ്റ് കൈമാറിയിരിക്കുന്നത്. ബിജെപി നേതാക്കളായ രമേശ് ജർക്കിഹോളി, ഗോവിന്ദ് എം കർജോൾ എന്നിവർ യഥാക്രമം ഗോഖക്, മുധോൾ എന്നീ സീറ്റുകളിൽനിന്നു മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു സീറ്റിൽനിന്നു ജനവിധി തേടും.
അതേസമയം ആദ്യഘട്ട പട്ടികയിൽ 52 പുതുമുഖങ്ങളെയാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. 32 പേർ ഒബിസി, 30 പേർ എസ്സി വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഒൻപതു ഡോക്ടർമാരും അഞ്ച് അഭിഭാഷകരും രണ്ടു വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും ഇടംപിടിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ എട്ട് വനിതകളെയാണ് ബിജെപി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതു പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കർണാടകത്തിലെ 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് മെയ് 10 നാണ്. 13 ന് ഫലം പ്രഖ്യാപിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക