പെട്രോൾ പമ്പ് ബലദിയ മായം ചേർത്ത കേസിൽ അടപ്പിച്ചിരുന്നു. പിന്നീട് ജോലിക്ക് കയറാൻ പെട്രോൾ പമ്പിന് ഉത്തരവാദിത്തമുള്ളയാൾവേണം എങ്കിൽ തുറക്കാം എന്ന തീരുമാനത്തിൽ എത്തി. അങ്ങനെയാണ് സ്ഥാപനം ഷാജിയെ കൊണ്ട് ഓതറൈസേഷൻ ലെറ്ററിൽ ഒപ്പു വെപ്പിച്ചു. ആദ്യ കാലത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇദ്ദേഹം നാട്ടിൽ പോയി മടങ്ങി വന്നതിന് ശേഷം ആണ് കേസ് സിസ്റ്റത്തിൽ കയറുന്നത്. പിന്നീട് ഒരിക്കെ അസുഖ ബാധിതനായി നാട്ടിൽ പോകാൻ വേണ്ടി എയർപോർട്ടിൽ എത്തിയപ്പോൾ ആണ് തന്റെ പേരിൽ കേസുള്ള കാര്യം ഷാജി അറിയുന്നത്.
സുരക്ഷ വർദ്ധിപ്പിക്കും | Salman Khan | Rocky Bhai |
രണ്ടു കിഡിനികളും തകരാറിലായതോടെ നാട്ടിലേക്കു പോവാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. മലയാളി നേഴ്സ് നിസ നിസാമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് മക്കയിലെ ഒഐസിസിക്ക് കീഴിൽ ഉള്ള സനദ്ധപ്രവർത്തകർ പ്രശ്നത്തിൽ ഇടപെടുന്നത്. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ടു. മക്കയിലെ മലയാളി നഴ്സ്മാരുടെ സഹായത്തോയാണ് ചികിത്സ നടത്തിയത്. തന്റെ പാട്ണർ തന്നെ പറ്റിച്ചു കടന്നു ഇതിന്റെ ഇടയിൽ എന്ന് ഷാജി പറയുന്നു. തന്നെ സഹായിക്കാനായി എത്തിയ എല്ലാവർക്കും നന്ദി പറയുകയാണ് ഷാജി ഹസൻ കുട്ടി. നാട്ടിലേക്ക് പോയൽ ജോലിക്കൊന്നും പോകാൻ സാധിക്കില്ല. തുടർ ചികിത്സയാണ് വലിയ വെല്ലുവിളി. അതിനും എന്തെങ്കിലും വഴിതൊളിയും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പനയ്ക്കച്ചിറ ഹൈടെക് സ്കൂൾ മന്ദിരം ഉദ്ഘാടനം ഏപ്രിൽ 13ന്
കോട്ടയം: പനയ്ക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിൽ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ഉപയോഗിച്ചു നിർമിച്ച ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 13ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നയിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥി ആവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, സ്ഥിരം സമിതി അധ്യക്ഷ ജാൻസി സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാ ഷിബു, സിനു സോമൻ, വി.കെ. ജയേവൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഐ.ടി.ഡി.പി. ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. മോളിക്കുട്ടി, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. റസിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, സി.കെ. സിന്ധു കെ.എസ്. സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജേഷ്, കെ.ബി. രാജൻ, ബാബു കോക്കാപ്പള്ളി, ജോയി പുരയിടം, പി.എസ്. സന്തോഷ്, സി.ജെ. രാജു, കെ.പി. റെജി, എന്നിവർ പ്രസംഗിക്കും.
Read Latest Gulf News and Malayalam News