നേരത്തെ 1.724 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. എന്നാൽ അന്തിമ വിജ്ഞാപനം വന്നപ്പോൾ 49.25 സെന്റ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമായി 10.96 കോടി നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടര ഏക്കർ ഭൂമി വേണമെന്ന ആവശ്യവുമായി കരാറുകാരൻ രംഗത്തെത്തിയിരിക്കുന്നത്.
കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ
ദേശീയപാത അതോരിറ്റി അധികൃതരും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ സംഘവും അടുത്ത ദിവസം സംയുക്ത പരിശോധന നടത്തും. കൂടുതൽ ഭൂമി ആവശ്യമായി വരുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കരാറുകാരൻ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കും.
അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കി മി ഭാഗത്താണ് ഉയരപ്പാത നിർമ്മിക്കുന്നത്. 30 മീറ്റർ വീതിയിലായിരിക്കും പാത നിർമിക്കുക. അതിനാൽ മറ്റ് സ്ഥലങ്ങളിലേതുപോലെ ഇവിടങ്ങളിൽ 45 മീറ്റർ വീതി ആവശ്യമില്ല. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്ന സ്ഥലങ്ങളിലാണ് കൂടുതൽ ഭൂമി ആവശ്യമായി വരുന്നത്.
ഇന്ന് മഴയ്ക്ക് സാധ്യത ഈ ജില്ലകളിൽ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ദേശീയപാത അതോരിറ്റി നിയോഗിച്ച കൺസൾട്ടൻസിയാണ് സർവേ നടത്തി ഭൂമി കണ്ടെത്തിയത്. എന്നാൽ ഉയരപ്പാത നിർമിക്കുന്ന കമ്പനിയുടെ എൻജിനീയറിങ് വിഭാഗമാണ് കൂടുതൽ ഭൂമി ആവശ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും നീളമേറിയ ഉയരപ്പാതയാണ് അരൂരിൽ നിർമിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെയാണ് ആകാശപാത നിർമിക്കുന്നത്. 400 ഓളം തൂണുകളിലാകും പാത പണിയുന്നത്. അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം ക്രമീകരിച്ച് പൈലിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
‘വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം, ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ വേറെയുമുണ്ട്’; ബിഷപ്പ് പാംപ്ലാനി
നിലവിലുള്ള ദേശീയപാതയുടെ നടുവിൽ ഒറ്റ തൂണിലായിരിക്കും പാത നിർമിക്കുന്നത്. പത്തിടത്താണ് വൻ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മണ്ണ് പരിശോധനയും മറ്റും നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് നിർമാണം ആരംഭിക്കുകയും മഴയെത്തിയാൽ നിർമാണം നിർത്തിവെക്കാനും പിന്നീട് പുനരാരംഭിക്കാനുമാണ് തത്വത്തിൽ ധാരണ.
പാതയുടെ നിർമാണത്തിന് 1,668.5 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ് നിർമാണ കരാർ.