അഖിലിനെ രക്ഷിക്കുന്നതിനായി സഹപ്രവർത്തകരിൽ ഒരാൾ കടലിലേക്ക് ചാടി. ശക്തമായ തിരയിൽ രണ്ട് പേരെ കാണാതായി. പിന്നീട് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ സഹപ്രവർത്തകനെ രക്ഷപ്പെടുത്തി. എന്നാൽ അഖിലിനെ കാണാതായി. തുടർന്ന് മാർച്ച് 25 ന് കടലിൽ നിന്നു മൃതദേഹം കണ്ടെടുത്തു.
കഞ്ചാവ് ഒരു പൊതിക്ക് 500 രൂപ; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Also Read: ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മൃതദേഹം അഖിലിന്റേത് തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടി ഡിഎൻഎ പരിശോധന നടത്തി. ഇതിന് വേണ്ടി അഖിലിന്റെ അനുജൻ ആകാശ് ഗൾഫിലെത്തിയിരുന്നു. ഷാർജ സെയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ സെക്കൻഡ് ഓഫിസർ ആയി ജോലി ചെയ്യുകയായിരുന്നു. അച്ഛൻ: സുബേന്ദ്രൻ നായർ അമ്മ: അംബിക ഭാര്യ: ആര്യ.
ഐഎംഎ ഹെൽത്ത് ലീഡർഷിപ്പ് പുരസ്കാരം ഡോ. ബി ഇക്ബാലിന് സമ്മാനിച്ചു.
തിരുവനന്തപുരം; ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ഐഎംഎയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ പ്രമുഖരെ ആദരിച്ചു. ഐഎംഎയുടെ ഹെൽത്ത് ലീഡർഷിപ്പ് പുരസ്കാരം ഡോ. ബി. ഇക്ബാലിനും, എക്സലൻസ് ഇൻ ഹെൽത്ത് കെയർ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ആർ.എസ് സിന്ധുവിനും, എക്സലൻസ് ഇൻ ഡെന്റൽ കെയർ ആൻഡ് ലീഡർഷിപ്പ് പുരസ്കാരം ഡോ. സംഗീത് കെ ചെറിയാനും, എക്സലൻസ് നഴ്സിംഗ് കെയർ പുരസ്കാരം ഹെഡ് നേഴ്സ് ഷനിഫാ ബീവിയ്ക്കും ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി വിതരണം ചെയ്തു.
ഐഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ബി ഇക്ബാൽ ‘എല്ലാവർക്കും ആരോഗ്യം’ എന്ന ഈ വർഷത്തെ ലോകാരോഗ്യ ദിന തീം അവതരിപ്പിച്ചു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബെനവൻ,
ഐഎംഎ നാഷണൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്ത് എൻ കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. ശ്യാം വി ഗോപാൽ, ഡോ. സി.വി പ്രശാന്ത്, തിരുവനന്തപുരം കമ്മറ്റി ചെയർമാൻ ഡോ. ആർ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി ഡോ. എ അൽത്താഫ് നന്ദിയും പറഞ്ഞു
Read Latest Gulf News and Malayalam News