ചേരുവകള്‍ കുറച്ച് അധികം ഉണ്ടെങ്കിലും തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഇത് കുടിച്ച് കഴിഞ്ഞാല്‍ നിരവധി ഗുണങ്ങളും നമ്മളുടെ ശരീരത്തിന് ലഭിക്കും. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഇത് തീര്‍ത്ഥമായും പലപ്പോഴും നല്കപ്പെടാറുണ്ട്.
ക്ഷേത്രങ്ങളില്‍ മാത്രമല്ല, ഒരു കാലത്ത് വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ദാഹം അകറ്റാന്‍ തയ്യാറാക്കി നല്‍കിയിരുന്ന പാനീയമാണ് ഇത്. ദാഹം മാറ്റുന്നതിനോടൊപ്പം തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്.
ചേരുവകള്‍
ഇത് തയ്യാറാക്കി എടുക്കാന്‍ ശര്‍ക്കര, ഇഞ്ചി, ഏലക്കായ, ജാതിക്കകുരു, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. ശര്‍ക്കര നിങ്ങള്‍ക്ക് മധുരം അത്രത്തോളം വേണം അതിനനുസരിച്ച് എടുക്കുക. ഇത് ചീകി എടുത്ത് വേണം മാറ്റി വെക്കാന്‍. അല്ലെങ്കില്‍ ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് കുതിര്‍ത്ത് വെക്കാവുന്നതാണ്.
ഇഞ്ചി ചെറിയ കഷ്ണം എടുത്ത് ചതച്ച് നീര് എടുത്ത് മാറ്റിവെക്കണം. അതുപോലെ, ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ് തുളസി. സാധാ തുളസി നന്നായി കഴുകി കുറച്ച് മാറ്റി വെക്കണം.
തയ്യാറാക്കാം
ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി നീര് ചേര്‍ക്കണം. ഇതിലേയ്ക്ക് മധുരം ആവശ്യത്തിനനുസരിച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് ഇഞ്ചി നീര്, അതുപോലെ, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യണം.
ഇത് കൂടാതെ, ജാതിക്കയുടെ കുരു( ഉണങ്ങിയത്) പൊടിച്ച് ഇതില്‍ ചേര്‍ക്കണം. കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും. ഇത് വീട്ടില്‍ ഇല്ലെങ്കില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ല. അവസാനം ഇതിലേയ്ക്ക് രണ്ടോ മൂന്നോ ഇതള്‍ തുളയിലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. ഇത് നല്ല ചൂടുള്ള സമയത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
ഗുണങ്ങള്‍
പഞ്ചസ്സാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അനീമിയ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ക്ഷീണം അകറ്റാനും കരള്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നുണ്ട്.
അതുപോലെ, ഇതില്‍ ചേര്‍ത്തിരിക്കുന്ന ഇഞ്ചി ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, വയറിന്റെ ആരോഗ്യത്തിന് ജാതിക്ക കുരു ചേര്ക്കു്നനതും നല്ലതാണ്. തുളസിയും നിരവധി ഗുണങ്ങള്‍ ശരീരത്തിന് നല്കുന്നു. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇതില്‍ ശര്‍ക്കരയ്ക്ക് പകരം വേണമെങ്കില്‍ പനംചക്കര ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഒരിക്കലും പഞ്ചസ്സാര ഉപയോഗിക്കരുത്. പഞ്ചസ്സാര ഉപയോഗിച്ചാല്‍ ഈ വെള്ളത്തിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാകും.
Also Read: ചൂട് കുറയ്ക്കാന്‍ തണുത്ത ബിയര്‍ നല്ലതാണോ?
കുട്ടികള്‍ക്കും നല്‍കാം
ഈ വെള്ളം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ്. പുറത്ത് പോയി വരുന്നവര്‍ക്ക് ഈ വെള്ളം കൊടുത്താല്‍ അവരുടെ രക്തസമ്മര്‍ദ്ദം നോര്‍മല്‍ ലെവലില്‍ ആക്കുന്നതിനും, ക്ഷീണവും തളര്‍ച്ചയും വേഗത്തില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അതുപോലെ, കുട്ടികള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കാനും ശരീരത്തിലെ ചൂട് ബാലന്‍സ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഇത് വീട്ടില്‍ ഇരിക്കുമ്പോഴും ഇടയ്ക്ക് കുടിക്കാന്‍ നല്‍കുന്നത് നല്ലതാണ്. ഇത് തയ്യാറാക്കുമ്പോള്‍ ഒരിക്കലും തണുത്ത വെള്ളത്തില്‍ ഉണ്ടാക്കരുത്.
English Summary: Natural Summer Drink Panakam recipe