സീസണ് പഴങ്ങള്‍
ഓരോ സീസണിലും നിങ്ങള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള പഴങ്ങള്‍ ലഭിക്കും. മഞ്ഞുകാലത്ത് കായ്ക്കുന്ന ധാരാളം പഴങ്ങളുണ്ട്. അതുപോലെ, വേനല്‍ക്കാലത്തും കായ്ക്കുന്ന ധാരാളം പഴങ്ങളുണ്ട്. അങ്ങിനെ ഓരോ സീസണില്‍ നമുക്ക് ലഭിക്കുന്ന പഴങ്ങള്‍ കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് വയര്‍ ചാടുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തടയാന്‍ സഹായിക്കുന്നുണ്ട്.
പ്രത്യേകിച്ച്, വേനല്‍ക്കാലത്ത് നല്ലപോലെ മാമ്പഴം, ചക്ക, തണ്ണിമത്തന്, ചാമ്പക്ക എന്നിവയെല്ലാം സുലഭമായി ലഭിക്കും. ഇവയില്‍ ധാരാളം നാരുകളും വിറ്റമിന്സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇവ കഴിക്കുമ്പോള്‍ നമ്മളുടെ വിശപ്പ് ശമിക്കുകയും അതുപോലെ, ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും വയര്‍ വേഗത്തില്‍ ചാടാതിരിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഇത്തരം പഴങ്ങള്‍ ഒരു നേരം ആഹാരമായി കഴിക്കുന്നതോ അല്ലെങ്കില്‍ ഇട നേരങ്ങളില്‍ വിശക്കുമ്പോള്‍ ഈ പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു ംനല്ലതാണ്. അതുപോലെ, കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും തടി വെക്കാതിരിക്കാനും വയര്‍ ചാടാതിരിക്കാനും ഇത് സഹായിക്കുന്നു.
ഈ പഴങ്ങള്‍ കഴിക്കുമ്പോള്‍ എല്ലായ്പ്പോഴും മുഴുവനോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കരുത്. ജ്യൂസ് അടിച്ച് കുടിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിക്കുകയും ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
മോര്, തൈര്
ശരീരത്തെ നല്ലരീതിയില്‍ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും ശരീരത്തെ തണുപ്പിച്ചെടുക്കുന്നതിനും അത്യുത്തമമാണ് തൈരും മോരും. ഇവ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. ധാരാളം പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, മഗ്്നീഷ്യം എന്നിവയെല്ലാം തന്നെ ശരീരത്തിലേയ്ക്ക് കൃത്യമായി എത്തിപ്പെടുന്നു.
തൈരില്‍ ആയാലും പ്രോബയോട്ടിക്സും പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പേശികളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം തന്നെ ദഹനവും നല്ലരീതിയില്‍ നടക്കുവാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നില്ല. അതിനാല്‍ തന്നെ തടിയും വയറും വെക്കാതിരിക്കാന്‍ ഇവ സഹായിക്കുന്നുണ്ട്.
സാലഡ്
പലതരത്തിലുള്ള സാലഡ് നമുക്ക് തയ്യാറാക്കി എടുക്കാന്‍ സാധിക്കും. പ്രത്യേകിച്ച് നല്ല പച്ചക്കറികള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കാം. അതുപോലെ, ചിക്കന്‍ സാലഡ് തയ്യാറാക്കാം. ചോളം ഇട്ടും മീന്‍ ചേര്‍ത്തുമെല്ലാം പലതരത്തില്‍ സാലഡ് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.
നല്ല ഇലകളും ക്യാരറ്റ്, കുക്കുമ്പര്‍ എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സാലഡ് കൂടുതല്‍ ഗുണം ചെയ്യുന്നവയാണ്. അതുപോലെ, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സാലഡും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം നന്നായി
അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, വയര്‍ നിറഞ്ഞാലും തടിയും വയറും വെക്കുമെന്ന ഭയത്തിന്റെ ആവശ്യമില്ല.
Also Read: ചൂട് കുറയ്ക്കാന്‍ തണുത്ത ബിയര്‍ നല്ലതാണോ?
കരിക്കിന് വെള്ളം അല്ലെങ്കില്‍ നാളികേരവെള്ളം
ഒരു കരിക്കിന് വെള്ളം മുഴുവന്‍ കുടിച്ചാല്‍ തന്നെ നമ്മളുടെ വയര്‍ നിറം. കുറേ നേരത്തേക്ക് വയര്‍ നല്ലപോലെ നിറഞ്ഞിരിക്കുന്നതായി ഇരിക്കും. എന്നാല്‍, വയറും ചാടില്ല, തടിയും വെക്കില്ല. അതാണ് ഇതിന്റെ ഗുണം.
കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തെ നല്ലപോലെ ഫ്രഷായി നിലനിര്‍ത്തുന്നതിനും ശരീരം തണുപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. അതുപോലെ, ദഹനം കൃത്യമായി നടക്കുന്നതിന് ഇത് നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്.
English Summary: Summer Foods For Weight Loss