Jibin George | Samayam Malayalam | Updated: 13 Jul 2021, 08:14:00 AM
കൊവിഡിൻ്റെ മൂന്നാം തരംഗം സാധ്യതകൾ നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് മാസങ്ങൾ രാജ്യത്തിന് നിർണായകമാണെന്ന് ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും
പ്രതീകാത്മക ചിത്രം. Photo: TOI
കടുത്ത ജാഗ്രത വേണമെന്നതിനാൽ ഉത്സവാഘോഷങ്ങടക്കം മാറ്റിവയ്ക്കണമെന്നും ഐ എം എം വ്യക്തമാക്കി. രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗം അടുത്ത മൂന്ന് മാസത്തോടെ ആരംഭിച്ചേക്കുമെന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, മൂന്നാം തരംഗം മുന്നിൽക്കണ്ട് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് വരുന്ന ആറ് മാസം ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതിനായി പ്രത്യേക പാക്കേജായ 23,000 കോടി രൂപ ഇതിനായി വിനിയോഗിക്കും.
കൊവിഡ് ഇളവുകൾ വേണമെന്ന് കേരളത്തിലടക്കം ആവശ്യം ശക്തമാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് വ്യാപാരികൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാാകുമെന്ന സൂചന നൽകി ഐഎംഎ വീണ്ടും രംഗത്തുവന്നത്.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, നാഗാലാൻഡ്, ത്രിപുര, സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര ഇന്ന് ചർച്ചകൾ നടത്തും. വീഡിയോ കോൺഫറൻസ് മുഖേനെയാണ് കൂടിക്കാഴ്ച.
സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിന്; ‘മാതൃകവചം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
കേരളത്തിൽ ആശങ്ക തുടരുന്ന സാഹചര്യമാണ് ആരോഗ്യവകുപ്പിൻ്റെ തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. 1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 3,81,673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,888 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,785 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1862 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാട്ടുപന്നി യാത്രികനെ ഇടിച്ചു തെറിപ്പിച്ചു!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 third wave latest news and ima comments
Malayalam News from malayalam.samayam.com, TIL Network