Jibin George | Samayam Malayalam | Updated: 13 Jul 2021, 07:33:00 AM
ഭരണത്തുടർച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യതലസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്. വികസനകാര്യങ്ങൾ മുൻനിർത്തിയാണ് നിർണായക കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ചർച്ച ഇന്ന്.
- വികസന കാര്യങ്ങൾ ചർച്ച ചെയ്യും.
- കേന്ദ്ര പെട്രോളിയം മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണം: ഡിജിപി അനിൽകാന്ത്
ഭരണത്തുടർച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. കേരളത്തിൻ്റെ വികസന കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയാകുക. കെ – റെയിൽ വിഷയം, സംസ്ഥാനത്തിന് ലഭ്യമാകാനുള്ള ജിഎസ്ടി കുടിശിക, ആവശ്യമായ കൊവിഡ് പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ ചർച്ചയാകും. അതിവേഗ റെയിൽ പാത നിർമ്മാണത്തിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായങ്ങൾ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്.
ജനസംഖ്യ അടിസ്ഥാനമാക്കി കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനത്തിന് കൂടുതൽ പരിഗണന നൽകുന്ന തരത്തിലുള്ളതാണ് കേന്ദ്രത്തിൻ്റെ കൊവിഡ് നയം. ഈ സാഹചര്യത്തിൽ കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ 90 ലക്ഷം ഡോസ് വാക്സിൻ കൂടി ഉടൻ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിൻ്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും. മുംബൈ – കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിൽ കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ മികച്ച റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നാണ് കേരളത്തിൻ്റെ കണക്കുകൂട്ടൽ.
കാട്ടുപന്നി യാത്രികനെ ഇടിച്ചു തെറിപ്പിച്ചു!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan to meet pm narendra modi
Malayalam News from malayalam.samayam.com, TIL Network