തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു. പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ക്ക് ഇളവുനല്‍കാനാണ് ഇപ്പോഴത്തെ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേരും.
കടകള്‍ കൂടുതല്‍ ദിവസങ്ങളിൽ കൂടുതൽ സമയം തുറക്കാനുള്ള അനുവാദമാണ് വ്യാപാര വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയ്ക്ക് നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗം പരിഗണിക്കും. നിലവിലെ അവസ്ഥ വ്യാപാരികളെ സംബന്ധിച്ചെടുത്തോളം വളരെ പരിതാപകരമാണ്. പക്ഷേ ടി.പി.ആര് പത്തിനോട് അടുത്ത് തന്നെ നില്ക്കുമ്പോള് ഇളവുനല്‍കാനും സര്‍ക്കാരിന് സാധിക്കില്ല. മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന് ഐഎംഎ ഉള്‍പ്പെടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജീവനും ജീവിതവും എന്ന നിലയില്‍ ഈ പ്രശ്നം പരിഗണിച്ച് എന്ത് ഇളവ് നല്‍കാനാണ് കഴിയുക എന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വ്യാപാരത്തില്‍ കച്ചവടക്കാര്‍ കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുമുണ്ട്.
Content Higlight: Kerala may ease lockdown restrictions