Sumayya P | Samayam Malayalam | Updated: 13 Jul 2021, 10:19:29 AM
തുര്‍ക്കി, മാലിദ്വീപ്, ജോര്‍ജിയ, ബോസ്നിയ, അസര്ബൈജാന്, ബ്രിട്ടന് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര് പോകാന്‍ താല്പര്യപ്പെടുന്നത്
പെരുന്നാള്‍ അവധിക്കാലത്ത് 877 വിമാന സര്‍വീസുകള്‍
ഒന്‍പത് ദിവസത്തെ ബലി പെരുന്നാള്‍ അവധി വേളയില്‍ 877 വിമാന സര്‍വീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 442 എണ്ണവും രാജ്യത്തിന് പുറത്തേക്കുള്ള സര്‍വീസുകളാണ്. യാത്രക്കാരില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാന്‍ പോകുന്ന കുവൈറ്റ് പൗരന്മാരാണ്. തുര്‍ക്കി, മാലിദ്വീപ്, ജോര്‍ജിയ, ബോസ്നിയ, അസര്ബൈജാന്, ബ്രിട്ടന് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര് പോകാന്‍ താല്പര്യപ്പെടുന്നത്. തുര്‍ക്കിയിലെ ഇസ്തംബൂള്‍, സൗദിയിലെ റിയാദ്, യുഎഇയിലെ ദുബായ്, ഖത്തറിലെ ദോഹ, ബ്രിട്ടനിലെ ലണ്ടന്‍ എന്നീ നഗരങ്ങളാണ് കൂടുതല്‍ കുവൈറ്റ് സ്വദേശികളും പെരുന്നാള്‍ അവധി ചെലവഴിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
യാത്രക്കാരില്‍ പ്രവാസികള്‍ കുറവ്
പ്രവേശന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യാത്രക്കൊരുങ്ങുന്ന വിദേശികളുടെ എണ്ണം കുറവാണ്. അവധിക്കാല യാത്രികരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായി ട്രാവല്‍ ആന്‍ഡ് ടൂറിസം യൂനിയന്‍ ഡയറക്ടര്‍ ഹുസൈന് അല്‍ സുല്‍ത്താന്‍ പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3,500ല്‍നിന്ന് 5,000 ആക്കി കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നുവെങ്കിലും അത് ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പെരുന്നാള്‍ അവധി തുടങ്ങുന്നതോടെ ഇത് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരു ദിവസം 67 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. വദുംദിവസങ്ങളില് ഇത് ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ 35 മുതല്‍ 50 വരെ യാത്രക്കാര്‍ മാത്രമേ പാടുള്ളൂ എന്നാണ് നിലവിലെ ചട്ടം.
ആഗസ്ത് ഒന്നു മുതല്‍ യാത്രാ വിലക്ക് നീങ്ങും
നേപ്പാള്‍, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 10 മുതല്‍ കുവൈറ്റ് നിര്‍ത്തിവച്ചിരുന്നു. മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 24ന് ആരംഭിച്ച വിലക്ക് ഇപ്പോഴും തുടരുകയാണ്. അതേസമയം, ആഗസ്ത് ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റ്. കുവൈറ്റില്‍ അംഗീകരിക്കപ്പെട്ട ഏതെങ്കിലും വാക്സിന് എടുത്തവരും റെസിഡന്‍സ് വിസ നിലവിലുള്ളവരുമായ ആളുകള്‍ക്കാണ് രാജ്യത്ത് പ്രവേശനം അനുവദിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 55000 expected to travel during eid holiday kuwait
Malayalam News from malayalam.samayam.com, TIL Network