ആശുപത്രിയിൽ എത്തിച്ചു
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ തന്നെ വിമാനത്താവളത്തിലെ ഡോക്ടർമാരെത്തി അദ്ദേഹത്തെ പരിശോധിച്ചു. പ്രാഥമികശുശ്രൂഷ നൽകി. ഉടൻ തന്നെ തൊട്ടടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും അദ്ദേഹം മരിച്ചിരുന്നു. 35 വർഷമായി പ്രവാസിയായി ജീവിതം തുടങ്ങിയിട്ട്. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅ പട്ടണത്തിൽ ബൂഫിയ നടത്തിവരുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ഇദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായിരുന്നു. ആശുപത്രിയിൽ എത്തി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തിരുന്നു.
ചികിത്സക്കായി നാട്ടിലേക്ക്
വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. 11.40-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 45 മിനുട്ടോളം വൈകിയിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയെങ്കിലും
വൈകിയാണ് വിമാനം പുറപ്പെട്ടത്.
മോഹൻ ലാലിനെ ഞെട്ടിച്ച കോഫി
മോഹൻ ലാലിനെ ഞെട്ടിച്ച കോഫി…. | actor mohanlal | kopi luwak
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടിക്രമങ്ങൾ ആരംഭിച്ചു
കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ ആണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. കെഎംസിസി ജീവകാരുണ്യ പ്രവർത്തകൻ മെഹബൂബ് ചെറിയവളപ്പ് ഇതിന് വേണ്ടി രംഗത്തുണ്ട്. മുഹമ്മദ് 11 മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാർ ആണ് ഉള്ളത്. നസീമ, നസീബ എന്നിവർ ആണ് ഭാര്യമാർ. മക്കൾ: നസീഹത്ത്, മുഹമ്മദ് റാഹിദ്, സഹദ് (വിദ്യാർഥി). സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം