Also Read:അടയ്ക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍
2016 ല്‍ മദ്യം നിരോധിച്ച ശേഷം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യാജമദ്യ ദുരന്തങ്ങളില്‍ ഏറ്റവും പുതിയതാണിത്. മുമ്പ്, ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഞ്ചാവല്ല… ഇഞ്ചി കൃഷി | km shaji
മുമ്പ് ബിഹാറിലെ സരണ്‍ ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 40 പേര് മരണപ്പെട്ടിരുന്നു. ദേശീയ മനുഷ്യവകാശ കമ്മിഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പിന്നീട്, മനുഷ്യവകാശ കമ്മിഷന്റെ സന്ദര്‍ശനം സര്‍ക്കാരിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കുറ്റപ്പെടുത്തിയിരുന്നു.
Also Read:കണി കണ്ട് കൈനീട്ടം വാങ്ങി ദർശന സുകൃതത്തോടെ സന്നിധാനത്ത് അയ്യപ്പ ഭക്തർ
വിഷമദ്യ ദുരന്തങ്ങള്‍ക്ക് കാരണം മദ്യനിരോധനമല്ലെന്നും മദ്യം അനുവദനീയമായ സംസ്ഥാനങ്ങളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കാറുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമാണ് ആവശ്യമെന്നും നിതീഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു.
Read LatestNational NewsandMalayalam News