Also Read:നവജാത ശിശുവിന് വാക്സിൻ മാറി നൽകി; ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോപണം
കൊലപാതകം നടക്കുമ്പോൾ മൂന്നാമൻ പുറത്ത് മാറി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുകയായിരുന്നു. ഇവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ പാഞ്ഞടുക്കുകയായിരന്നു. തുടർന്ന് ബിജെപി നേതാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നാലെ വെടിയുതിർക്കുകയായിരുന്നു.
കഞ്ചാവല്ല… ഇഞ്ചി കൃഷി | km shaji
Also Read:അടയ്ക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍
കൊലപ്പെടുത്തിയതിന് ശേഷം രണ്ടുപ്രതികളും ബൈക്കിൽ രക്ഷപ്പെട്ടു. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരെ ക്ലോസ് റെയ്ഞ്ചിൽ വെടിയുതിർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിജെപി നേതാവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആരുമായും സുരേന്ദ്രയ്ക്ക് ശത്രുതയില്ലെന്നാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്.
2017-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദ്ര. കിസാന്‍മോര്‍ച്ചയുടെ നജഫ്ഘട്ട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. സുരേന്ദ്രയുമായി ചിലര്‍ക്ക് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.