കൊച്ചി> രഹസ്യങ്ങൾ സൂക്ഷിക്കാൻ അച്ഛൻ ശ്രീനിവാസനും അനിയൻ ധ്യാനിനും പറ്റില്ലെന്ന് നടൻ വിനീത് ശ്രീനിവാസൻ. പലകാര്യങ്ങളും ധ്യാനിനോട് പറയാറില്ലെന്നും വിനീത് പറഞ്ഞു. ബിഹൈൻഡ് വുഡ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ തുറന്നു പറച്ചിൽ.
‘പല കാര്യങ്ങളും ധ്യാനിനോട് പറയാറില്ല. അവന്റെ കൂട്ടുകാരോട് ഒക്കെ പറഞ്ഞാലും ചില കാര്യങ്ങൾ അവനോട് പറയാറില്ല. ചില പ്രോജക്ട് ഒക്കെ പ്ലാൻ ഉണ്ടാകുന്ന സമയത്ത് അവന്റെ കൂട്ടുകാര്‍ തന്നെ പറയും ധ്യാനിനോട് ഇപ്പോ പറയണ്ട ഇന്റർവ്യൂവിൽ പറഞ്ഞ് കളയുമെന്ന്. രാഹസ്യങ്ങൾ ഒന്നും സൂക്ഷിക്കാൻ അവനും പറ്റില്ല അച്ഛനും പറ്റില്ല’- എന്നായിരുന്നു വിനീതിന്റെ പ്രതികരണം.
പൂക്കാലമാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വിജയരാഘവനും കെ പി എ സി ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..