ജനശതാബ്ദി കഴിഞ്ഞാൽ തിരുവനന്തപുരത്തേക്കു ഏറെ നേരം ട്രെയിനില്ലാത്ത പ്രശ്നം മലബാർ മേഖലയിലുണ്ട്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ
ഹൈലൈറ്റ്:
- കേരളത്തിൽ വന്ദേഭാരത് ട്രയൽ റൺ ആരംഭിച്ചു
- തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടത് 5.10ന്
- ഉച്ചയോടെ കണ്ണൂരിൽ എത്തിച്ചേരും
ആദ്യഘട്ട പരീക്ഷണ ഓട്ടമാണ് ഇന്ന് നടക്കുന്നതെന്ന് റെയിൽവേ അധികൃതർ പ്രതികരിച്ചു. 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് വീണ്ടും ട്രയൽ റൺ നടക്കും. എത്ര വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എത്തുൾപ്പെടെയുള്ള വിവരങ്ങൾ ഇന്നത്തെ ട്രയൽ റണ്ണോടെ പുറത്ത് വന്നേക്കും. സ്റ്റോപ്പുകളും സമയക്രമവും സംബന്ധിച്ച ഷെഡ്യൂളും ഇന്ന് പുറത്ത് വരാൻ സാധ്യതയുണ്ട്.
സി.പി.എം നിലപാട് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് |Vandebharat Express|
5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 12.10 ഓടെ കണ്ണൂരിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ട്രെയിൻ ഷെഡ്യൂൾ പുറത്തുവരുമ്പോൾ മാത്രമേ, വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുമോയെന്നതും, നിരക്കുകൾ സംബന്ധിച്ച വിവരങ്ങളും ലഭിക്കുകയുള്ളൂ. ട്രെയിനിന്റെ വേഗതയും ട്രയൽ റൺ പൂർത്തിയാകുന്നതോടെ വ്യക്തമായേക്കും.
Also Read :വന്ദേഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദലല്ല, കേരളത്തിന്റെ അവകാശം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ സന്തോഷം, കേന്ദ്ര സർക്കാരിന്റെ കടമയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
നിലവിൽ തിരുവനന്തപുരത്ത് നിന്ന് 5.30ന് പുറപ്പെടുന്ന വേണാടിന് മുന്നേ തന്നെ വന്ദേഭാരത് തലസ്ഥാനത്ത് നിന്ന് പുറപ്പെടാനാണ് സാധ്യത. കേരളത്തിൽ വന്ദേഭാരതിനു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. ഇതിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ സാധ്യതയുളള 2 സ്റ്റേഷനുകൾ. അങ്ങനെയെങ്കിൽ ട്രെയിനിന്റെ യാത്രാസമയം 6 മിനിറ്റ് കൂടും. കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണു 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക