രാവിലെ 11.30 മുതൽ 1.30 വരെയായിരുന്നു ചടങ്ങ്. മണിക്കൂറുകളോളം വെയിലത്ത് നിന്നതിനെ തുടർന്ന് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിലായിരുന്ന 11 പേരാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ആളുകളെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സന്ദർശിച്ചു.
Also Read :75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ വിൻ ലോട്ടറി ഫലം ഇന്ന് മൂന്ന് മണിക്ക്
സി.പി.എം നിലപാട് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് |Vandebharat Express|
സാമൂഹിക പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരി എന്ന ദത്താത്രേയ നാരായൺ ധർമ്മാധികാരിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊടുംചൂടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അമിത് ഷായാണ് ചടങ്ങിൽ അപ്പാസാഹേബ് ധർമ്മാധികാരിയ്ക്ക് പുരസ്കാരം കൈമാറിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ഫഡ്നാവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Also Read :വാറ്റ് ഉപകരണങ്ങളും ചാരായവുമായി യുവാക്കൾ പിടിയിൽ; വാങ്ങാനെത്തിയയാൾ ഓടി രക്ഷപ്പെട്ടു
ധർമ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരുമായിരുന്നു ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കൂടുതലും. നിരവധി പേർക്ക് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.