Also Read :വന്ദേഭാരതിന്റെ ട്രയൽ റൺ ആരംഭിച്ചു; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ; പുറപ്പെട്ടത് തമ്പാനൂരിൽനിന്ന്
സി.പി.എം നിലപാട് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് |Vandebharat Express|
5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ആറ് മണിക്കാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയത്. 50 മിനിട്ടാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്. ഏതാനം മിനിട്ടുകൾക്ക് ശേഷം ഇവിടെ നിന്ന് പുറപ്പെട്ട ട്രെയിൻ 7.25ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് വന്ദേഭാരത് എടുത്തത്. 3 മണിക്കൂർ 18 മിനിറ്റ് എടുത്താണ് വന്ദേഭാരത് എറണാകുളം നോർത്തിൽ എത്തിയത്.
ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തിൽ വിലയിരുത്തുന്നത്. ഇതിന് ശേഷമായിരിക്കും കേരള വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് വീണ്ടും ട്രയൽ റൺ നടത്തും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളരൂവിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കാസർകോടിനെ അവഗണിക്കുന്നെന്ന വിമർശനമാണ് ഉയരുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചിരുന്നു.
വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്ണമാകാന് മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വന്ദേഭാരതിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇത് യാത്രാ സമയം കൂട്ടുമെന്നതിനാൽ അധികൃതർ തയ്യാറാകുമോയെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. അധിക സ്റ്റോപ്പുകൾ അനുവദിക്കുകയാണെങ്കിൽ ചെങ്ങന്നൂരും ഷൊർണൂരുമാണ് ഇതിന് സാധ്യതയുള്ള രണ്ട് സ്റ്റേഷനുകൾ.