മഅദനിക്ക് അനുകൂല ഉത്തരവുമായി സുപ്രീംകോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചത്.
ഹൈലൈറ്റ്:
- മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി.
- ജൂലൈ 10 വരെ കേരളത്തിൽ തങ്ങാം.
- കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും കോടതി.
കേസിൻ്റെ വിസ്താരം പൂർത്തിയായതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുമതി ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയ മഅദനി ആയുർവേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മഅദനിയുടെ ആവശ്യം കർണാടക സർക്കാരും കർണാടക ഭീകര വിരുദ്ധ സെല്ലും എതിർത്തു. ഇതുമായി ബന്ധപ്പെട്ടു പുതിയ സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിരുന്നു.
വന്ദേഭാരത് ട്രയൽ റൺ തുടങ്ങി |Vandebharat | trial run|
മഅദനിക്കെതിരെ ഗുരുതര കുറ്റങ്ങളാണ് നിലനിൽക്കുന്നതെന്നും അഞ്ചു മാസത്തിനുള്ളിൽ അന്തിമവിചാരണ പൂർത്തിയാകുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസിൻ്റെ വിചാരണ പൂർത്തിയായതും മഅദനി ജാമ്യവ്യവസ്ഥകൾ പാലിച്ചതും മഅദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിചാരണാ കോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അഭിഭാഷകർ അറിയിച്ചു. തുടർവാദങ്ങൾ കേട്ട കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുകയായിരുന്നു.
Read LatestNational NewsandMalayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക