വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനായി റെയിൽവേ ക്ഷണിച്ച ടെൻഡറിൽ റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങും പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎലും അടങ്ങുന്ന കൺസോർഷ്യമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. ഈ കമ്പനിയ്ക്ക് 120 ദീർഘദൂര ട്രെയിനുകൾ നിർമിക്കാനാണ് കരാർ നൽകിയിട്ടുള്ളത്. ലേലത്തിലെ നിബന്ധനകൾ അനുസരിച്ചാണ് രണ്ടാം സ്ഥാനക്കാരായ ഭേൽ കൺസോർഷ്യത്തിന് 80 ട്രെയിനുകൾ നിർമിക്കാനുള്ള ചുമതല നൽകുന്നത്. റെയിൽവേയുമായി മൊത്തം 23,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്ന് ഭേൽ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 9,600 കോടി രൂപ 80 ട്രെയിനുകളുടെ വിലയാണ്. ശേഷിക്കുന്ന തുക ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കും.
ദേശീയപാതയ്ക്ക് പണം മുടക്കുന്നതാര്? സർക്കാരോ ജനങ്ങളോ? | Who Funds National Highways in Kerala
മണിക്കൂറിൽ പരമാവധി 176 കിലോമീറ്റർ വേഗമാർജിക്കുന്ന ട്രെയിനുകൾ 160 കിലോമീറ്റർ വേഗത്തിലായിരിക്കും സർവീസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു. ട്രെയിനിൻ്റെ ട്രാക്ഷൻ കൺവർട്ടർ – ഇൻവർട്ടർ, ഓക്സിലറി കൺവർട്ടർ, ട്രെയിൻ കൺട്രോൾ മാനേജ്മെൻ്റ് സിസ്റ്റം, മോട്ടറുകൾ, ട്രാൻസ്ഫോർമറുകൾ, മെക്കാനിക്കൽ ബോഗികൾ എന്നിവയായിരിക്കും ഭേൽ നിർമിക്കുക. ബെംഗളൂരുവിലും ഭോപ്പാലിലും ഝാൻസിയിലുമുള്ള കേന്ദ്രങ്ങളിലായിരിക്കും നിർമാണം. അതേസമയം, മെക്കാനിക്കൽ കോച്ചിൻ്റെ നിർമാണമായിരിക്കും പങ്കാളിയായ ടിട്ടാഗഡിൻ്റെ പ്രധാന ചുമതല. നിലവിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല മെട്രോ ശൃംഖലകൾക്കും ഈ കമ്പനി ട്രെയിൻസെറ്റുകൾ നിർമിച്ചു നൽകുന്നുണ്ട്. നിലവിൽ വന്ദേ ഭാരത് കോച്ചുകൾ നിർമിക്കുന്ന ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലായിരിക്കും പുതിയ സ്ലീപ്പർ ട്രെയിനുകളും അസംബിൾ ചെയ്യുക. ഇരുകമ്പനികളും ചേർന്ന് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കും.
നിലവിൽ കേരളത്തിലടക്കമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ചെയർകാർ മാതൃകയിലുള്ളതാണ്. പകൽസമയത്ത് സർവീസ് നടത്താൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ഈ ട്രെയിനുകൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ല. ഈ സാഹചര്യത്തിലാണ് രാജധാനി മാതൃകയിൽ അതിവേഗ സ്ലീപ്പർ സർവീസുകൾ തുടങ്ങാൻ റെയിൽവേ പദ്ധതിയിടുന്നത്. കൂടുതൽ വേഗതയ്ക്കു പുറമെ ലോക്കോപൈലറ്റിനു നിയന്ത്രിക്കാവുന്ന ഹൈഡ്രോളിക് വാതിലുകൾ, വിമാനത്തിൻ്റെ മാതൃകയിലുള്ള ബയോവാക്വം ശുചിമുറികൾ, പ്രസന്നമായ ഇൻ്റീരിയർ, സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ, സുഖപ്രദമായ സീറ്റുകൾ, ശബ്ദം കടക്കാത്ത കാബിൻ, വിശാലമായ ഇടനാഴികൾ തുടങ്ങിയ പ്രത്യേകതകളും വന്ദേ ഭാരത് ട്രെയിനുകൾക്കുണ്ട്. ഇവയിൽ പല സവിശേഷതകളും സ്ലീപ്പർ ട്രെയിൻ നിലനിർത്തിയേക്കും.
സാക്കിർ നായികിന്റെ വീഡിയോകൾ നിരന്തരം കണ്ടു; ഷാറൂഖ് സെയ്ഫി തീവ്രമൗലികവാദിയെന്ന് എഡിജിപി, ആക്രമണം ആസൂത്രിതം
ഘട്ടംഘട്ടമായി മണിക്കൂറിൽ 200 കിലോമീറ്ററായി ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള പദ്ധതി റെയിൽവേയ്ക്കുണ്ട്. വന്ദേ ഭാരത് എക്സ്പ്രസുകൾക്കൊപ്പം പുതിയ സ്ലീപ്പർ ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ പ്രതീക്ഷ. സ്ലീപ്പർ ട്രെയിനുകൾക്കു പുറമെ വന്ദേ ഭാരത് മാതൃകയിൽ വന്ദേ മെട്രോ ഹ്രസ്വദൂര ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.
മഅദനിക്ക് കേരളത്തിലേക്കു വരാം; അനുമതി നൽകി സുപ്രീംകോടതി