Also Read:സിപിഎം നേതാവ് ഷാജഹാൻ കൊലക്കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു, പിന്നാലെ പെൺസുഹൃത്ത് തൂങ്ങിമരിച്ചു
കമോതി എംജിഎം ആശുപത്രിയില്‍ എട്ട് പേരും ഒരാള്‍ മറ്റൊരു ആശുപത്രിയിലും ചികിത്സയിലാണ്.
ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തതായി പന്‍വേല്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഗണേഷ് ദേശ്മുഖ് പറഞ്ഞു.
ബാന്‍ഡ് കൊട്ടിയും മധുരം നല്‍കിയും സ്വീകരണം | Vande Bharat Express
306 ഏക്കര്‍ വിസ്തൃതിയുള്ള ഗ്രൗണ്ടില്‍ ലക്ഷക്കണക്കിന് പേരാണ് എത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് സമീപ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മഹാരാഷ്ട്ര ഭൂഷണ് സമ്മാനിക്കുന്ന ചടങ്ങാണ് ദുരന്തത്തിലേക്ക് നയിച്ചത്. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി കഴിഞ്ഞ് മടങ്ങാനായത്. കൊടുംചൂടില്‍ നല്‍കേണ്ട സൗകര്യങ്ങളൊന്നും അധികൃതര്‍ ചെയ്ത് നല്‍കിയില്ല.
Also Read:പെണ്മക്കള്ക്ക് പ്രണയബന്ധം, രണ്ടു പേരെയും കൊലപ്പെടുത്തി മാതാപിതാക്കള്‍; മൃതദേഹങ്ങള്‍ക്കരികെ അമ്മ
പൊരിവെയിലില്‍ നില്ക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. സര്‍ക്കാര്‍ സ്പോണ്‍സേഡ് ദുരന്തമാണ് നടന്നതെന്ന് എന്‍സിപിയും ആരോപിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സംഭവം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
Read LatestNational NewsandMalayalam News