പാൽ
പാലും പാൽപ്പാടയുമൊക്കെ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ചർമ്മത്തിലെ അഴുക്കുകൾ നീക്കി ചർമ്മം നല്ല ക്ലിയറാകാൻ പച്ച പാലാണ് ഏറ്റവും മികച്ചത്. കുരുക്കളും കറുത്ത പാടുകളും മാറ്റി ചർമ്മം നന്നായി തിളങ്ങാൻ പച്ച പാൽ ഉപയോഗിക്കാവുന്നതാണ്. ഇത് മാത്രമല്ല ചർമ്മത്തിന് മൃദുത്വവും നൽകാനും ഇത് മികച്ചതാണ്.
വേയിലേറ്റുണ്ടായ അഴുക്കുകൾ ഒക്കെ മാറ്റാനും നല്ലൊരു മോയ്ചറൈസറായി പ്രവർത്തിക്കാനും പച്ച പാലിന് കഴിയും.
ചര്‍മ്മത്തിന് തിളക്കം നല്‍കുകയും വരണ്ട് പോകാതിരിക്കാനും ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാനും സഹായിക്കുന്നു. ചര്‍മ്മകോശങ്ങള്‍ അടഞ്ഞ് പോകാതെ ക്ലീന്‍ ചെയ്ത് സൂക്ഷിക്കുകയും മുഖത്തെ ക്ലെന്‍സ് ചെയ്ത് എടുക്കാനും പച്ച പാൽ നല്ലതാണ്.
തേൻ
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തേൻ. പല തരത്തിലുള്ള ചർമ്മ സംരക്ഷണ ഉത്പ്പന്നങ്ങളിലും തേൻ ഒരു അനിവാര്യ ഘടകമായി ഉപയോഗിക്കാറുണ്ട്. ചർമ്മത്തിന് തിളക്കം കിട്ടാൻ തേൻ വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയൽ ആൻ്റി ഓക്സിഡൻ്റൽ ഗുണങ്ങൾ ചർമ്മത്തിന് സംരക്ഷണത്തിന് വളരെയധികം സഹായിക്കും. പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് തേൻ. ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കി ഈർപ്പം നിലനിർത്താൻ തേൻ വളരെയധികം സഹായിക്കും. മുഖക്കുരുവിന്റെ പ്രശ്നം സുഖപ്പെടുത്താനും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും തേന്‍ സഹായിക്കും.
ഗ്രീൻ ടീ
വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം നിയന്ത്രിക്കാൻ പലരും ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ചർമ്മ സൗന്ദര്യത്തിനും ഏറെ മികച്ചതാണ് ഗ്രീൻ ടീ. മുഖക്കുരു പോലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാൻ ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും ഇത് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളാണ് ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നത്. ഫ്രീ റാഡിക്കലുകളുമായി പോരാടാനും ചർമ്മ വീക്കം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കുന്നു.
സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന ചർമ്മത്തിൻ്റെ കേടുപാടുകളെ സന്തുലിതമാക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഗ്രീൻ ടീ ഏറെ സഹായിക്കും.
ഗോതമ്പ് പൊടി
വീട്ടിൽ പലഹാരങ്ങൾ തയാറാക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് ചർമ്മം തിളക്കാം എന്ന് കേൾക്കുമ്പോൾ പലർക്കും സംശയമാണ്. ചർമ്മത്തിലെ നിറം വർധിപ്പിക്കാനും കേടായ കോശങ്ങളെ ഇല്ലാതാക്കാനും ഇത് നല്ലതാണ്. മുഖത്തെ ചുളിവ് മാറ്റാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റാനും കറുത്ത പാടുകൾ ഇല്ലാതാക്കി തിളക്കം നൽകാനും ഗോതമ്പ് പൊടിക്ക് കഴിയും. ചർമ്മത്തിലെ അഴുക്കുകളെ പുറന്തള്ളാൻ ഇത് ഏറെ മികച്ചതാണ്.
Also Read:കുറച്ച് തേൻ മതി മുഖത്തെ കറുത്ത പാടുകൾ സിമ്പിളായി മാറ്റാം
ഫേസ് പാക്ക് തയാറാക്കാൻ
2 ടേബിൾ സ്പൂൺ അരിപ്പൊടി, 1 ടേബിൾ സ്പൂൺ ഗ്രീൻ ടീ, 1 ടേബിൾ സ്പൂൺ തേൻ, കുറച്ച് പച്ച പാലും എന്നിവ ചേർത്ത് നല്ലൊരു പേസ്റ്റ് തയാറാക്കുക. ഇത് 10 മുതൽ 15 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുഖത്ത് പുരട്ടുക.10 മിനിറ്റ് മുഖത്ത് ഈ പേസ്റ്റ് വച്ച ശേഷം കുറച്ച് നേരം മസാജ് ചെയ്ത് വീണ്ടുമൊരു അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
English Summary: Face pack for sun tan
Disclaimer: ഫേസ് പാക്ക് പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് അലർജി ഇല്ലെന്ന് ഉറപ്പ് വരുത്തുക
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് െചെയ്യുക.