ബ്ലീച്ചിംഗ് പോലുള്ളവ എല്ലാ തരം ചര്‍മത്തിനും ചേരുന്നവയുമല്ല. ഇത്തരക്കാര്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന പല വഴികളുമുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന തികച്ചും ഫലപ്രദമായ ഒരു വഴി.
കടലമാവ്
ഇതിനായി തയ്യാറാക്കേണ്ട പ്രത്യേക ക്രീമില്‍ മൂന്ന് തരം ചേരുവകള്‍ വേണം. പാല്, മോര് അല്ലെങ്കില്‍ തൈര്, കടലമാവ് എന്നിവയാണ് ഇവ. കടലമാവ് പൊതുവേ സൗന്ദര്യ സംരക്ഷണ വിദ്യകള്‍ക്ക് ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴിയാണ്.
ഇത് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്നു. ചര്‍മത്തിന്റെ ശരിയായ പിഎച്ച് നില നിര്‍ത്തി ചര്‍മത്തിന് ഗുണം നല്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് കടലമാവ്.
പാല്
പാല് നല്ലൊരു ക്ലെന്‍സറാണ്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന ഒന്നാണിത്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്കാന് സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ് ദിവസവും പച്ചപ്പാല് മുഖത്തു പുരട്ടുകയെന്നത്. ഇത് ചര്‍മത്തെ മൃദുവാക്കുന്നു. ചര്‍മ കോശങ്ങള്‍ക്കു പുതു ജീവന് നല്‍കുകയും ചെയ്യുന്നു. ഏറ്റവും എളുപ്പത്തില്‍ ഏതു തരം ചര്‍മമുള്ളവര്‍ക്കും പരീക്ഷിയ്ക്കാവുന്ന വഴിയാണിത്.
ലൈറ്റനിംഗ് ഇഫക്ട് നല്കുന്ന ഇത് ചുളിവുകളും വരകളുമെല്ലാം വരുന്നത് തടയാനും ഏറെ നല്ലതാണ്. ടാന്‍ മാറ്റാന്‍ ഇതേറെ നല്ലതാണ്. വെയിലില്‍ നിന്നും മറ്റും വന്നാല്‍ ഇത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
തൈര്
മോരും തൈരുമെല്ലാം സൗന്ദര്യത്തിന് മാറ്റേകുന്നവയാണ്. ലാക്ടിക് ആസിഡ് അടങ്ങിയ ഇവ മുഖത്തിന് ബ്ലീച്ച് ഗുണം നല്കുന്നവയാണ്. മുഖത്തെ പിഗ്മെന്റേഷന്, കരുവാളിപ്പ് തുടങ്ങിയ പല പ്രശ്ങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖത്തിന്റെ ക്ഷീണം മാറാനും മുഖത്തിന് തിളക്കം വരുവാനുമെല്ലാം ഇതേറെ നല്ലതാണ്.
ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് മാത്രമല്ല, ചര്‍മത്തിലെ ചുളിവകള്‍ നീക്കാനും ഏറെ നല്ലതാണ്.
ചര്‍മത്തിന്
ഇത് തയ്യാറാക്കാനും എളുപ്പമാണ്. ആവശ്യത്തിന് കടലമാവ് എടുക്കുക. ഇത് പാലില്‍ ചേര്‍ക്കുക. തിളപ്പിയ്ക്കാത്ത പാല് മതിയാകും ഇത് തീയില്‍ വച്ച് കുറുക്കി ഒരു പേസ്റ്റ് പരുവമാക്കാം. ഇത് വാങ്ങി വച്ച ശേഷം മോരോ തൈരോ ഇതില്‍ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാന്‍ പരുവത്തിലുള്ള പായ്ക്കാക്കി എടുക്കാം. ഇത് മുഖം നല്ലതു പോലെ കഴുകി തുടച്ച ശേഷം പുരട്ടാം. ഉണങ്ങുമ്പോള്‍ മുഖം പതുക്കെ നനച്ച് മസാജ് ചെയ്ത് ഇത് കഴുകാം. ഇത് പെട്ടെന്ന് തന്നെ ചര്‍മത്തിന് ലൈറ്റനിംഗ്, ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്നു.
ഇത് അടുപ്പിച്ച് ചെയ്യാവുന്ന ഒരു ചര്‍മ സംരക്ഷണ വഴി കൂടിയാണ്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ഇതേറെ നല്ലതാണ്.