കിടപ്പുമുറി, വാനിറ്റി ബാഗ്, ഒരു മേക്കപ്പ് ബാഗ്, മേശയുടെ അകത്ത്, ബാത്ത്റൂം ഹോൾഡർ എന്നിങ്ങനെ നിരവധി പൊതു സംഭരണ സ്ഥലങ്ങളിലാണ് ബ്രഷുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ ബ്രഷുകളിൽ നടത്തിയ പഠനങ്ങളിൽ ടോയ്ലെറ്റ് സീറ്റിനെക്കാൾ കൂടുതലോ അല്ലെങ്കിൽ അതിന് തുല്യമായ രീതിയിലോ ആണ് ഈ ബ്രഷുകളിൽ ബാക്ടീരിയകളെ കണ്ടെത്തിയത്. വൃത്തിയാക്കാത്ത ബ്രഷുകളെ അപേക്ഷിച്ച് വൃത്തിയുള്ള മേക്കപ്പ് ബ്രഷുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം വളരെ കുറവാണ്.
എങ്ങനെ നിങ്ങളെ ബാധിക്കുന്നു?
ഈ മേക്കപ്പ് ബ്രഷുകളിലൂടെ മുഖത്ത് നിന്ന് ഉൽപ്പന്നത്തിലേക്ക് ബാക്ടീരിയ, ചത്ത ചർമ്മകോശങ്ങൾ, എണ്ണ എന്നിവ കൈമാറാൻ കഴിയും സൗന്ദര്യവർദ്ധക വിദഗ്ധയായ കാർലി മുസ്ലെ പറയുന്നത്. അതേസമയം എല്ലാത്തരം ബാക്ടീരിയകളും ഹാനികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, പതിവായി വൃത്തിയില്ലാത്ത ബ്രഷുകൾ ഉപയോഗിക്കുന്നത് മുഖക്കുരുവോ അതിലും മോശമായ അവസ്ഥയോ ചർമ്മത്തിൽ ഉണ്ടാക്കിയേക്കും.
“വൃത്തിയില്ലാത്ത ബ്രഷുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ആരോഗ്യമുള്ള സൂക്ഷ്മജീവ സമൂഹത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നതിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുകയും രോഗകാരിയായ സൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാവുകയും ചെയ്യും. ഇത് മുഖക്കുരുവോ അല്ലെങ്കിൽ ഒരു കൂട്ടം ബാക്ടീരിയകൾ മുഖത്ത് അടിഞ്ഞ് കൂടുന്നതിനോ കാരണമായേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബാക്ടീരിയയുടെ രൂപീകരണം കുറയ്ക്കുന്നതിന് മേക്കപ്പ് ബ്രഷുകൾ പതിവായി വൃത്തിയാക്കേണ്ടത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
എങ്ങനെ മേക്കപ്പ് ബ്രഷ് വ്യത്തിയാക്കാം?
ആഴ്ചയിൽ ഒരിക്കൽ എങ്കിലും മേക്കപ്പ് ബ്രഷ് വ്യത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. ചില സിമ്പിൾ ഘട്ടങ്ങളിലൂടെ മേക്കപ്പ് ബ്രഷ് എളുപ്പത്തിൽ വ്യത്തിയാക്കി എടുക്കാം.
1. ആദ്യം നല്ല വെള്ളത്തിലോ അല്ലെങ്കിൽ ചെറിയ ചൂട് വെള്ളത്തിലോ ബ്രഷിൻ്റെ അറ്റം കഴുകി വ്യത്തിയാക്കുക. അറ്റം മാത്രമാണ് കഴുകേണ്ടത് വളരെ പ്രധാനമാണ്.
2. ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളവും ഒരു ടേബിൾസ്പൂൺ മൃദുവായ ഷാംപൂ ഉപയോഗിച്ച് നിറയ്ക്കുക. സാധാരണ സോപ്പും വെള്ളവും ഉപയോഗിക്കുന്നത് കുറ്റിരോമങ്ങൾ വരണ്ടതാക്കും.
3. പാത്രത്തിൽ ഓരോ ബ്രഷുമിട്ട് അറ്റം നന്നായി കറക്കി വ്യത്തിയാക്കുക. കൈകൾ ഉപയോഗിച്ചും ബ്രഷ് വ്യത്തിയാക്കാവുന്നതാണ്.
4. ഇതിന് ശേഷം ബ്രഷ് ഒഴുകുന്ന വെള്ളത്തിൽ കഴുകി വ്യത്തിയാക്കുക.
Also Read:മുടി വളർച്ച ഇരട്ടിയാക്കാൻ മൂന്ന് ചേരുവയിൽ തയാറാക്കുന്ന ഒരു സൂപ്പർ എണ്ണ
5. ബ്രഷിൽ നിന്ന് വെള്ളം വ്യക്തമാകുന്നതുവരെ ഓരോ ബ്രഷും ഷാംപൂ ചെയ്ത് കഴുകുന്നത് തുടരുക.
6. വൃത്തിയുള്ളതും ഉണങ്ങിയതുമായ പേപ്പർ ടവൽ ഉപയോഗിച്ച് അധിക ഈർപ്പം നീക്കം ചെയ്യുക.
7. ഉണങ്ങിയ തൂവാലയിൽ ബ്രഷ് വച്ച് ഉണക്കാൻ വയ്ക്കുക. ഒരിക്കലും ബ്രഷ് കുത്തനെ വച്ച് ഉണക്കരുത്.
English Summary: Make up brush cleaning
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.