Also Read :വരുന്നു 80 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി, ദീർഘദൂരയാത്രകളും ഇനി അതിവേഗം; കരാറൊപ്പിട്ട് ഭേൽ കൺസോർഷ്യം
2022-23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തിയതായാണ് റെയിൽവേ അധികൃതർ തിങ്കളാഴ്ച അറിയിച്ചത്. ഇത് മുൻവർഷത്തേക്കാൾ 49,000 കോടി രൂപ കൂടുതലാണിപ്പോഴത്തെ വളർച്ച. ഇതേസാമ്പത്തിക വർഷത്തിൽ ചരക്ക് വരുമാനത്തിലും 1.62 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നുവെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ 15 ശതമാനം വളർച്ചയാണിത്തരത്തിൽ കൈവരിച്ചിരിക്കുന്നത്.
അഥർവ്വ എന്ന കൊച്ചുമിടുക്കി
റെയിൽവേ യാത്രക്കാരുടെ വരുമാനം 61 ശതമാനം വർദ്ധിച്ച് 63,300 കോടി രൂപയിലെത്തിയതായും വ്യക്തമാക്കി. മൂന്ന് വർഷത്തിന് ശേഷം പെൻഷൻ ചെലവുകൾ പൂർണമായും വഹിക്കാൻ ദേശീയ വിമാനക്കമ്പനിക്ക് കഴിയുമെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേയ്ക്ക് നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15നുള്ളിൽ രാജ്യത്ത് 75 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. വന്ദേ ഭാരത് സംവിധാനത്തിൽ വ്യാപിപ്പിക്കുകയാണ്. 2023-24 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തലേന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സർവേ അവതരിപ്പിച്ചിരുന്നു. ഇതിലാണ് ഫണ്ടുകളുടെ വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. വാഗൺ സംഭരണം മുൻവർഷത്തേക്കാൾ 77.6 ശതമാനം ഉയർന്ന് 22,747 വാഗണുകളാക്കിയെന്നും റെയിൽവേ അറിയിച്ചു.
Also Read :സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; ആശ്വാസമായി മഴയെത്തുമോ? സാധ്യത ഈ ജില്ലകളിൽ മാത്രം
ട്രാഫിക് വരുമാനത്തിന്റെ കാര്യത്തിൽ, 2021-22 ലെ 39,214 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 ൽ 63,300 കോടി രൂപയാണ് യാത്രക്കാരുടെ വരുമാനമായി റെയിൽവേ നേടിയത്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണിത്.
Read LatestNational NewsandMalayalam News