കാലുമാറ്റങ്ങളും ഉപതെരഞ്ഞെടുപ്പും
2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കാലുമാറ്റങ്ങളും ഉപതെരഞ്ഞെടുപ്പുകളും കണ്ട സംസ്ഥാനമാണ് കർണാടക. 2018 മെയ് മാസത്തിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വന്ന കോൺഗ്രസ്– ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവർണറെ ഉപയോഗിച്ച് ബിജെപി സർക്കാർ രൂപീകരിച്ചു. ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം സമയം നൽകി. ഇതിനെ കോൺഗ്രസും- ജെഡിഎസും സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. ഇതോടെ സമയം മൂന്നു ദിവസമാക്കി കുറച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ നിയമസഭയിൽ വിശ്വാസവോട്ടിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ യെദ്യൂരപ്പ രാജിവച്ചു.
കുമാരസ്വാമി അധികാരത്തിൽ, പിന്നാലെ ബിജെപി
തുടർന്ന് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ സർക്കാർ സംസ്ഥാനത്ത് അധികാരമേറ്റു. ജനതാദൾ നേതാവ് എച്ച് ഡി കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. അധികാരം നഷ്ടപ്പെട്ട ബിജെപി വെറുതെ ഇരുന്നില്ല. ഭരണപക്ഷ എംഎൽഎമാരെ അവർ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചു. ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസിലെ 14ലും ജെഡിഎസിലെ മൂന്നും എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവച്ചതോടെ സഖ്യസർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 2019 ജൂലൈയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണു. പിന്നാലെ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. രണ്ട് വർഷങ്ങൾക്ക് ശേഷം ബിജെപിയിലുണ്ടായ തർക്കങ്ങൾക്ക് ഒടുവിൽ 2021 ജൂലൈ 28ന് യെദ്യൂരപ്പും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ബസവരാജ് ബൊമ്മെയെ ആണ്. മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.
94കാരിയെ അക്രമിച്ച പ്രതി പിടിയിൽ
സിസിടിവി തുണച്ചു; 94കാരിയെ ആക്രമിച്ച പ്രതി പിടിയിൽ
ബിജെപിയ്ക്ക് വെല്ലുവിളി ഇവ
വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് അഴിമതി ആരോപണങ്ങളാണ് തലവേദനയാകുന്നത്. 40 ശതമാനം കമ്മിഷൻ ആരോപണവും എംഎൽഎയുടെ കൈക്കൂലിക്കേസും സംസ്ഥാനത്ത് ചർച്ചയായി. യെദ്യൂരപ്പ മത്സരരംഗത്ത് ഇല്ലെന്നതിന് പുറമെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതും തിരിച്ചടിയാണ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി എന്നിവരാണ് പാർട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. അതിനൊപ്പമാണ് പ്രീ പോൾ സർവേ ഫലങ്ങൾ.
കോൺഗ്രസ് 131 സീറ്റുവരെ നേടും
ലോക് പോൾ നടത്തിയ അഭിപ്രായ സർവേയിൽ 128 മുതൽ 131 സീറ്റുവരെ നേടി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. 42 – 45 ശതമാനം വോട്ട് ഷെയർ ഡികെ ശിവകുമാറും സംഘവും നേടാൻ സാധ്യതയുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ 39 – 42 ശതമാനം വോട്ട് ഷെയറോടെ 16 മുതൽ 122 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.
ബിജെപി 100 കടക്കില്ല
ലോക് പോൾ സർവേ പ്രവചന പ്രകാരം 66 മുതൽ 69 സീറ്റുകൾ വരെയെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ഇത്തവണ കർണാടകയിൽ ലഭിക്കുകയുള്ളൂ. 30 – 33 ആയിരിക്കും വോട്ട് വിഹിതം. ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ 77 മുതൽ 83 സീറ്റുകൾ വരെയായിരുന്നു ബിജെപിയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നത് ഇതിലാണ് ഇടിവ് വന്നിരിക്കുന്നത്. ജെ ഡി എസിന് 15-18 ശതമാനം വോട്ട് വിഹിതത്തോടെ 21 മുതൽ 25 സീറ്റുകളും മറ്റുള്ളവർക്ക് 1-4 സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കു