Also Read :വന്ദേഭാരത് ഗുണം ചെയ്തു? ഇന്ത്യൻ റെയിൽവേ 25% സാമ്പത്തിക വർദ്ധനവ്; റെക്കോർഡ് വരുമാനത്തിൽ ഇന്ത്യൻ റെയിൽവേ
40തോളം വരുന്ന എംഎൽഎമാരുമായി ചേർന്ന് അജിത് പവാർ മറുകണ്ടം ചാടാൻ ഒരുങ്ങുന്നതായി നേരത്തെ വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട്, ആരോപണങ്ങൾ ഉയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രചരിക്കുന്നതെല്ലാം നുണയാണെന്ന് പറഞ്ഞ് അജിത് പവാർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
ദേശീയപാതയ്ക്ക് പണം മുടക്കുന്നതാര്? സർക്കാരോ ജനങ്ങളോ? | Who Funds National Highways in Kerala
ട്വിറ്ററിൽ നിന്നും പാർട്ടിയുടെ പേരും ചിഹ്നവും അടങ്ങുന്ന കവർ ചിത്രം അജിത് പവാർ നീക്കിയതും ചർച്ചയായിരുന്നു. ഈ നീക്കത്തോടെ പാർട്ടി മാറുന്നുവെന്ന തരത്തിലുള്ള പ്രചരണം ശക്തമാകുകയായിരുന്നു. ഇതിന് പുറമെ പൊതുപരുപാടികൾ റദ്ദാക്കി എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് ഇടവച്ചിരുന്നു.
അജിത് പവാർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ അടുത്ത 15 ദിവസത്തിനുള്ളിൽ “രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികൾ” ഉണ്ടാകുമെന്ന് പറഞ്ഞ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകളും എൻസിപി നേതാവുമായ സുപ്രിയ സുലെ ഇന്ന് രംഗത്തുവന്നു. ഇതിൽ ഒന്ന് ഡൽഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണുണ്ടാകുക എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.
എന്നാൽ, അജിത് പവാർ ബിജെപിയിലേക്ക് മാറുന്നുവെന്ന വാർത്ത നിഷേധിച്ച് പാർട്ടി അധ്യക്ഷൻ ശരദ് പവാർ രംഗത്തുവന്നു. ആരും എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അജിത് പവാർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണെന്നുമായിരുന്നു ശരദ് പവാർ പറഞ്ഞത്.
പൂനൈയിൽ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് എൻസിപി വീണ്ടും പിളർപ്പിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജ്ജീവമായത്.
Read LatestNational NewsandMalayalam News