ഭാര്യ : ദൈദില്‍ സര്‍ക്കാര്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായ ബിജി ജോ ജോണ്‍, മക്കള്‍ : ജസ്ന (വെല്ലൂര്‍ മെഡിക്കല്‍ കോളേജ് നഴ്സിങ് വിദ്യാര്‍ഥിനി), ജെറിന് (ദൈദ് സ്കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: വര്‍ഗീസ് പി നൈനാന് (ഷാര്‍ജ), തോമസ് പി നൈനാന് (കുവൈറ്റ്). സംസ്കാരം പിന്നീട് മാതൃഇടവകയിൽ നടത്തും എന്ന് ബന്ധുക്കൾ അറിയിച്ചു.
ഡെഡിക്കേഷന്റെ എസ്ട്രീം | vikram
ജൈവവള യൂണിറ്റ് ഉദ്ഘാടനം
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ‘പൊന്ന് വിളയും പൊന്നാനി വളം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് ‘ജൈവാമൃതം’ എന്ന പേരിൽ നടുവട്ടം കരുവാട്ട്മന എസ്റ്റേറ്റ് പരിസരത്ത് ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിച്ചത്.
ക്ഷീരകർഷകർക്ക് പാലിന് പുറമെ ചാണകത്തിൽ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങൾക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് കഴുങ്കിൽ, അസ്ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ ദിലീഷ്, എൻ.ആർ. അനീഷ്, പ്രേമലത, റാബിയ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, കേരള അഗ്രികൾച്ചറർ യൂണിവേഴ്സിറ്റി സയന്റിസ്റ്റ് ഡോ. പി.കെ അബ്ദുൽ ജബ്ബാർ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എസ്.ആർ രാജീവ്, നടുവട്ടം ക്ഷീരസംഘം സെക്രട്ടറി രാജേഷ്, ക്ഷീരകർഷകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ReadLatest Gulf NewsandMalayalam News