Also Read:കണ്ണൂരിലെ അപൂർവ്വ ഗുഹാക്ഷേത്രം, കാണിക്ക വാങ്ങില്ല, പൂജാരിയുമില്ല, വീഡിയോ കാണാം
എത്രയായിരിക്കും വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്ക്റ്റ് നിരക്ക് എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ചില അനുമാനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരുമുണ്ട്. എന്നാൽ അനുമാനങ്ങൾക്കൊക്കെ ഇനി വിട പറയേണ്ട സമയമായി. കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്തായി. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
Also Read:പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി നസീറ പോയി; അപകടം ബന്ധുവീട്ടിലേക്ക് പോകും വഴി
രാവിലെ 5.30നാണ് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് കണ്ണൂരെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 9.30ന് തിരുവനന്തപുരത്ത് എത്തും. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം 2400 രൂപയാണ് നിരക്ക്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കൊച്ചാണ് വന്ദേഭാരതിൽ ഉണ്ടാകുക.
മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 25ന് ശേഷം യാത്രക്കാർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശദമായ ഷെഡ്യൂർ റെയിൽവെ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ട്രയൽ റൺ കഴിഞ്ഞ ദിവസമാണ് നടന്നത്. , കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. എട്ടു ലോക്കോ പൈലറ്റുമാരാണ് ആദ്യ പരീക്ഷണത്തില്‍ വന്ദേഭാരത് ഓടിച്ചിരുന്നത്.
ReadLatest Kerala NewsandMalayalam News