തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവസിക്കുന്നു.
ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
നാളെ വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥനയജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.
സ്ത്രീ സുരക്ഷ ലക്ഷ്യ മാക്കികൊണ്ട് സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.