Sumayya P | Lipi | Updated: 13 Jul 2021, 01:43:00 PM
എണ്ണ ഉല്‍പ്പാദന- വിതരണ വിഷയങ്ങളില്‍ യുഎഇയും സൗദിയും രണ്ടു തട്ടിലാണ്. എണ്ണവില ഇടിഞ്ഞതോടെ ഒപെക് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് പ്രസ്താവന
ഹൈലൈറ്റ്:
- ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം കൂടിയാണ് ഒമാന്‍
- സൗദിയില്‍ നിന്നും ഒമാനിലേക്കുള്ള ഹൈവേ തുറക്കാനുള്ള തീരുമാനം ചരക്കുനീക്കത്തിനും യാത്രയ്ക്കും ഏറെ ഗുണം ചെയ്യും
Also Read: തീരുമാനം വീണ്ടും മാറ്റി എമിറേറ്റ്സ്; ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ഇല്ല
എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ തീരുമാനം വൈകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പ്രസ്താവനയെന്ന കാര്യം ശ്രദ്ധേയമാണ്.
എണ്ണവില ഇടിഞ്ഞതോടെ ഒപെക് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് പ്രസ്താവന. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം കൂടിയാണ് ഒമാന്‍. എണ്ണ ഉല്‍പ്പാദന- വിതരണ വിഷയങ്ങളില്‍ യുഎഇയും സൗദിയും രണ്ടു തട്ടിലാണ്. ഇതാണ് ഇക്കാര്യത്തില്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഒരു കൂട്ടായ തീരുമാനം എടുക്കാന്‍ തടസ്സമായി നില്‍ക്കുന്നത്.
സൗദി ഭരണാധികാരി സല്മാന് രാജാവിനു പുറമെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉള്‍പ്പെടെയുള്ളവരുമായും ഒമാന്‍ ഭരണാധികാരി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ചകളില്‍ തീരുമാനമായതായി സംയുക്ത പ്രസ്താവനയില്‍ ഇരു ഭരണാധികാരികളും അറിയിച്ചു. സൗദിയില്‍ നിന്നും ഒമാനിലേക്കുള്ള ഹൈവേ തുറക്കാനുള്ള തീരുമാനം ചരക്കുനീക്കത്തിനും യാത്രയ്ക്കും ഏറെ ഗുണം ചെയ്യും. ഒപ്പം ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണവും വ്യാപാരവും ഊഷ്മളമാക്കാനും തീരുമാനിച്ചു. രണ്ടു ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഒമാന്‍ ഭരണാധികാരിയെ യാത്രയാക്കാന്‍ സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നിയോം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ജീവിക്കണോ അതോ മരിക്കണോ? ഈ അമ്മയുടെ നൊമ്പരം സമൂഹത്തോടുള്ള ചോദ്യമാണ് !!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman and saudi call for continued oil cooperation between opec and allies
Malayalam News from malayalam.samayam.com, TIL Network