ഹൈലൈറ്റ്:
- ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചത്
- എമിറേറ്റ്സ് എയര്‍ലൈനാണ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്
യുഎഇ പൗരന്മാര്, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരെ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചത്. എന്നാല്‍ നിരവധി തവണ നീട്ടിവച്ച ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ജുലൈ 15 മുതല്‍ പുനരാരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഫ്ളൈ ദുബായ്, വിസ്താര, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ദുബായിലേക്ക് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എമിറേറ്റ്സിന്റെ പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.
Also Read: ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ്; വി മുരളീധരൻ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 ന് ആരംഭിച്ച ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് പിന്നീട്ട് ഘട്ടം ഘട്ടമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. എമിറേറ്റ്സ് എയര്‍ലൈനാണ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ജൂണ്‍ 23 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ യാത്രാ നിബന്ധനയുമായി ബന്ധപ്പെട്ട അവ്യക്തത കാരണം സര്‍വീസ് പുനരാരംഭിക്കുന്നത് നീളുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് ജൂലൈ ഏഴിന് സര്‍വീസ് തുടങ്ങുമെന്ന് പിന്നീട് അറിയിച്ചെങ്കിലും അവിടെ നിന്ന് 15ലേക്ക് നീട്ടുകയായിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും 21ലേക്ക് നീട്ടിയിരിക്കുന്നത്.
ജീവിക്കണോ അതോ മരിക്കണോ? ഈ അമ്മയുടെ നൊമ്പരം സമൂഹത്തോടുള്ള ചോദ്യമാണ് !!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : emirates says passenger flights suspended until at least july 21
Malayalam News from malayalam.samayam.com, TIL Network