ഷാർജ > ഷാർജ, അജ്മാൻ, ഉം അൽ ക്വയ്വാൻ എമിറേറ്റുകളിലെ മലയാളികളുടെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് ഒരു വർഷം നീണ്ടു നിൽക്കുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വോളിബാൾ ടൂർണമെന്റിൽ ടീം മദീന ജേതാക്കളായി. ഒൺലി ഫ്രഷ് ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി.
അജ്മാൻ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി എം.സുമതി , മാസ് സെക്രട്ടറി സമീന്ദ്രൻ, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ ആർപി മുരളി തുടങ്ങിയവർ പ്രസംഗിച്ചു . സ്പോർട്സ് കോഓർഡിനേറ്റർ പ്രസൂദൻ സ്വാഗതവും ട്രഷറർ അജിത രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഉത്ഘാടന സമ്മേളനത്തിലും വിവിധ ടീമുകളെ പരിചയപെടുന്നതിലും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ . വൈ.എ റഹീം , ജോയിന്റ് ട്രഷറർ ബാബു വർഗീസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങളായ മനാഫ് മാട്ടൂൽ, പ്രതീഷ് ചിതറ, ഹരിലാൽ എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, അസോസിയേഷൻ പ്രതിപക്ഷ മുന്നണി നേതാക്കളായ വിൽസൺ, പ്രദീപ് നെന്മാറ, ശ്രീപ്രകാശ്, അജയ് കുമാർ, ജിബി ബേബി, മനാഫ് കുന്നിൽ, മുരളി എക്കോസ് , അനീഷ് റഹ്മാൻ , അഡ്വ . സന്തോഷ് നായർ തുടങ്ങിയവർ പങ്കെടുത്തു . മാസ് നേതാക്കളായ ഹാരിസ് , താലിബ്, പ്രമോദ്, ഷമീർ , ബിനു കോറം , വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി .
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..