ആദ്യഘട്ടത്തിൽ എയർപോർട്ട് ടെർമിനൽ മൂന്നാമത്തെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്.
കുട്ടികളെ ആകർശിക്കുന്ന തരത്തിൽ പ്രത്യേകമായി അലങ്കരിച്ചാണ് ഇവിടെ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ ‘സാലിമും സലാമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കാൻ വേണ്ടി ഇവിടെയുണ്ട്. കുട്ടികളെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലാണ് ഇവിടെ ഇവരെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ഇത് പുതിയ ഒരു അനുഭവം ആയിരിക്കുമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കൂടാതെ നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് നിർമ്മിച്ച പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമായിയെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി കൂട്ടിച്ചേർത്തു. കുട്ടികളായ സന്ദർശകർക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവെപ്പിൽ നിന്ന് സൗഹൃദം വളർത്താനും സന്തോഷം സൃഷ്ടിക്കാനുമാണെന്ന് ജി ഡി ആർ എഫ്എ അറിയിച്ചു.
വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ
Also Read:മൂന്നുനാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് സൗദിയിൽ തുടക്കമായി; ഡ്രോൺ ഷോകകളും കരിമരുന്ന് പ്രയോഗവും
ഡിപിആര് ക്ലിനിക്: അവസരങ്ങൾ തുറന്ന് എന്റെ കേരളം പ്രദർശന മേള
മികച്ച ആശയം കയ്യിലുണ്ടെങ്കിലും ആവശ്യമായ മൂലധനം കണ്ടെത്താനാവാതെ സംരംഭക സ്വപ്നം ഉപേക്ഷിക്കുന്നവർക്കുള്ള കൈത്താങ്ങാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ ഡിപിആർ ക്ലിനിക്കുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ വ്യവസായ വകുപ്പിന്റെ ഡിപിആർ ക്ലിനിക്ക് ഓപ്പൺ ഫോറവും പ്രോജക്ട് റിപ്പോർട്ട് ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏജൻസികളുടെ കെണിയിൽ കുടുങ്ങി കൃത്യമായ ഒരു വിശദാംശങ്ങളും ഇല്ലാതെ സമർപ്പിക്കുന്ന ഡി. പി. ആറുകൾ കടലാസായി മാത്രം ഒതുങ്ങുന്നിടത്താണ് സർക്കാരിന്റെ ഡി.പി. ആർ ക്ലിനിക്കുകളുടെ പ്രസക്തി വ്യക്തമാകുന്നതെന്നും ഈ അവസരം പ്രയോജനപ്പെടുത്തി മികച്ച സംരംഭകരാകാൻ കൂടുതൽ പേർക്ക് സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സ്റ്റാളിലേക്ക് ഇതുവരെ 70ൽ പരം അന്വേഷണങ്ങൾ എത്തിയതിൽ പത്ത് പുതു സംരംഭകർക്ക് ക്ലിനിക്ക് വഴി പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നൽകി. ഇതിന്റെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, ലീഡ് ബാങ്ക് മാനേജർ എം അരുൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചെറു സംരംഭകർക്ക് ബാങ്ക് വായ്പ എടുക്കുന്നതിനും, വിവിധ സർക്കാർ പദ്ധതികൾക്ക് അപേക്ഷിക്കുന്നതിനും ആവശ്യമായ സമഗ്ര പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കി നൽകുകയും, ആവശ്യമായ കൈത്താങ്ങ് സേവനങ്ങൾ നൽകുകയുമാണ് ഡിപിആർ കിനിക്കിന്റെ ലക്ഷ്യം. സംരംഭകനിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തീർത്തും സൗജന്യമായാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത്. മേളയിലെ ബി2ബി ഏരിയയിലാണ് ഡിപിആർ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത പുതു സംരംഭകർക്ക് വിവിധ വകുപ്പുകളിലേയും, സ്ഥാപനങ്ങളുടെയും നടപടിക്രമങ്ങൾ വിശദീകരിച്ചു നൽകി. ഡി. പി.ആർ ക്ലിനിക് സേവനം വ്യവസായ വകുപ്പിന്റെ താലൂക്ക് ജില്ല ഓഫീസുകളിൽ തുടർന്ന് ലഭ്യമാകും.
ReadLatest Gulf NewsandMalayalam News