അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശികളുടെ കുറവിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനവുമായി യൂണിവേഴ്സിറ്റി കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 431 വിദേശികളെ പിരിച്ചു വിടാൻ വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. കുവെെറ്റ് സിവില്‍ സര്‍വ്വീസ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ കുവെെറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികൾ ആണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. മീഡിയ വൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി എമിഗ്രേഷൻ കൗണ്ടറുകൾ |dubai international airport|
Also Read:റോഡരികിൽ ഉമ്മായോട് ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ചു; മലപ്പുറം സ്വദേശി ഉമ്മുൽഖുവൈനിൽ മരിച്ചു
പൊതുമേഖലയിൽ ജോലി ചെയ്യുന്നത് 372,800 കുവെെറ്റികൾ ആണ്. 110,400 പ്രവാസി ആണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ 75 ശതമാനം പേരും ജോലിക്കുള്ളത് പ്രവാസികൾ ആണ്. അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശികളുടെ കുറവിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എന്നാണ് റിപ്പോർട്ട്
ReadLatest Gulf NewsandMalayalam News
സ്വപ്നം സ്ഥലമായി; ഡി.പി.ആർ ക്ലിനിക്കിൽ നിന്ന് ചിത്രലേഖ മടങ്ങിയത് നിറഞ്ഞ മനസ്സോടെ
അച്ചാർ യൂണിറ്റ് കുറച്ചുകൂടി വിപുലമാക്കണം, ആവശ്യമുള്ള മൂലധനം കയ്യിലില്ല ലോൺ എടുക്കേണ്ടത് എങ്ങനെയെന്നും ധാരണയില്ല ഇങ്ങനെ നിരവധി സംശയങ്ങളുമായി ഡിപിആർ ക്ലിനിക്കിൽ എത്തിയ അൻപത്തി ഒൻപതുകാരി ചിത്രലേഖ എന്ന വീട്ടമ്മയുടെ സംരംഭക സ്വപ്നം യാഥാർത്ഥ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ്. ഉദ്യോഗസ്ഥർ പൂർത്തിയാക്കി നൽകിയ ഡി. പി. ആർ മന്ത്രി പി പ്രസാദ് ചിത്രലേഖയ്ക്ക് കൈമാറി.
എന്റെ കേരളം പ്രദർശന വിപണമേളയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.പി.ആർ ക്ലിനിക്കിൽ വ്യക്തമായ ആശയങ്ങളുമായി എത്തുന്നവർക്ക് ലോൺ ലഭിക്കാനാവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്ന് അറിഞ്ഞെത്തിയതാണ് തണ്ണീർമുക്കം സ്വദേശിയായ ചിത്രലേഖ. ഉദ്യോഗസ്ഥരോട് തന്റെ ആശയങ്ങളും ആവശ്യങ്ങളും അറിയിച്ചതോടെ ചെറുകിട സംരംഭം വിപുലീകരിക്കണമെന്ന ചിത്രലേഖയുടെ ആവശ്യത്തിന് കൃത്യമായ ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി ( പി. എം. എഫ്. എം. ഇ) യിൽ ഉൾപ്പെടുത്തി ലോൺ ഉടനടി ലഭിക്കുവാനുള്ള നടപടികളും പൂർത്തിയാക്കി നൽകി. അഞ്ചുവർഷം മുന്നേ കുടുംബശ്രീ വഴി തുടങ്ങിയ സംരംഭം കൂടുതൽ വിപുലപ്പെടുത്തുവാനുള്ള തന്റെ ആഗ്രഹത്തിന് സർക്കാർ നൽകിയ വലിയ പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്ന് ചിത്രലേഖ പറഞ്ഞു.