Also Read:പുത്തൂർ സുവോളജിക്കൽ പാർക്കിൽ ആദ്യമെത്തിയത് വൈഗ; ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തമ്പാനൂര്‍, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഉദ്ഘാടന വേദിക്ക് എതിര്‍വശത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ഉദ്ഘാടന സമയത്ത് അര മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല. ബസ് സര്‍വീസുകള്‍ വികാസ് ഭവന് സ്റ്റാന്റില്‍ നിന്ന് നടത്തും. തമ്പാനൂര്‍ ഷോപ്പിങ് കോംപ്ലക്സിലെ ഓഫിസുകളും കടകളും 11 മണിക്ക് ശേഷമേ പ്രവര്‍ത്തിക്കൂ. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് വന്ദേഭാരതില്‍ സഞ്ചരിക്കാന്‍ അനുവാദം കിട്ടുക.
വയനാട്ടിലെ സൂര്യകാന്തിപാടം
ഉദ്ഘാടന ദിവസം വന്ദേഭാരതിന് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചു. എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടനദിവസം അധിക സ്റ്റോപ്പുകള്‍ അനുവദിച്ചതെന്ന് റെയില്‍വെ അറിയിച്ചു. 25 ന് 10.30 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. 11.29 ന് കൊല്ലത്തെത്തും. 2 മിനിറ്റിനുശേഷം കൊല്ലത്തുനിന്ന് പുറപ്പെട്ട് കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്.
Also Read:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്; അഞ്ച് ദിവസത്തേക്കുള്ള പ്രവചനം ഇങ്ങനെ
തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയിലുള്ള സ്റ്റേഷനുകളില്‍ രണ്ട് മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക. രാത്രി 9.15 ന് ട്രെയിന്‍ കാസര്‍കോട് എത്തും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സാധാരണ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇത്രയും സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. 8.05 മണിക്കൂറാണ് റണ്ണിങ് ടൈം. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 1.25ന് കാസര്‍കോട് എത്തും. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 10.15ന് തിരുവനന്തപുരത്ത് എത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ReadLatest Kerala NewsandMalayalam News