Also Read:മാര്‍ബിള്‍ കടയില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന് അഞ്ചംഗസംഘം മുങ്ങി; മണിക്കൂറുകള്‍ക്കകം പിടിയില്‍
തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും നാളത്തെ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ എറണാകുളം – ഗുരുവായൂർ സ്പെഷലും, ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂർ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയിൽ എന്നിവ തൃശ്ശൂരിൽ യാത്ര അവസനിപ്പിക്കുമെന്നാണഅ റിപ്പോർട്ട്.
പൂച്ചട്ടിൽ കഞ്ചാവ് വളർത്തി ഹോട്ടൽ ജീവനക്കാർ
മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ ഇന്നും നാളെയും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ – കൊച്ചുവേളി ട്രെയിൻ നേമം വരെയും സർവ്വീസ് നടത്തും. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റവും വരുത്തിയിട്ടുണ്ട്.
വേണാട് എക്സ്പ്രസിന് കായംകുളം വരെയാണ് സമയമാറ്റം. ഏപ്രിൽ 28 മുതൽ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. അതേസമയം കൊല്ലം മുതൽ എറണാകുളം ടൗൺ വരെയാണ് പാലരുവി എക്സ്പ്രസിന്റെ സമയമാറ്റം. 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുള്ള സമയക്രമത്തിൽ മാറ്റമില്ല.
ReadLatest Kerala NewsandMalayalam News