തിരുവനന്തപുരം കാസർകോട് (Thiruvananthapuram- Kasaragod) യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. തിരുവന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ചെയർ കാറിൽ 435 രൂപയാണ്. എക്സിക്യൂട്ടൂവിന് 820 രൂപയും നൽകണം. കോട്ടയത്തേക്ക് (555, 1075), എറണാകുളം നോർത്ത് (765, 1420), തൃശൂർ (880, 1650), ഷൊർണൂർ (950, 1755), കോഴിക്കോട് (1090, 2060), കണ്ണൂർ (1260, 2415), കാസർകോട് (1590, 2880) എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് നിന്നുള്ള മറ്റ് ടിക്കറ്റ് നിരക്കുകൾ.
Also Read :വന്ദേ ഭാരതിന് ഷൊർണൂരിലും സ്റ്റോപ്പ്, പുതിയ സമയക്രമം പ്രഖ്യാപിച്ചു, വ്യാഴാഴ്ച സർവ്വീസ് ഇല്ല
പൂരം കളറാക്കാൻ കുടകൾ റെഡി…
തിരുവനന്തപുരത്തു നിന്നും രാവിലെ 5.20നാണ് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടുക. ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. മടക്ക യാത്ര ഉച്ചയ്ക്ക് 2.30നാണ് കാസർകോട് നിന്ന് ആരംഭിക്കുക. രാത്രി 10.35ന് തലസ്ഥാനത്ത് തിരിച്ച് എത്തും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കേരള വന്ദേഭാരതിന്റെ റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് സർവീസ് ഉണ്ടായിരിക്കില്ല.
25 ചൊവ്വാഴ്ചയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നടക്കുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന് പച്ചക്കൊടി വീശുക. പുതിയ ഷെഡ്യൂൾ പ്രകാരം ഷൊർണ്ണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നേരത്തെ ഷൊർണ്ണൂരിൽ സ്റ്റോപ്പില്ലെങ്കിൽ ട്രെയിൻ ഉദ്ഘാടന സർവീസ് തടയുമെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
Also Read :ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയിൽ വന്ദേഭാരതിന് സ്റ്റോപ്പില്ല; മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ? കെടി ജലീൽ
ഷൊർണ്ണൂരിന് പുറമെ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെടി ജലീൽ എംഎൽഎയും ആവശ്യപ്പെട്ടു.