Gokul Murali | Samayam Malayalam | Updated: 13 Jul 2021, 02:34:00 PM
കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ഉപവസിക്കുന്നത്. ഗാന്ധി സമാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
കേരള ഗവർണർ വിസ്മയയുടെ വീട്ടിൽ (ഫയൽ ചിത്രം)
കേരള ഗാന്ധി സമാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
വൈകിട്ട് 4.30ന് മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഉപവാസം അവസാനിപ്പിക്കും.
Also Read : മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; രണ്ട് കുട്ടികളുടെ അമ്മയായ വിധവയെ കാമുകൻ കഴുത്തറത്ത് കൊന്നു
കേരള ചരിത്രത്തിൽ ആദ്യമായാണ് ഗവര്‍ണര്‍ ഉപവാസം അനുഷ്ഠിക്കുന്നത്. ഇതിന് പുറമെ, സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ ജില്ലകൾതോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നടത്തും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala governor arif mohammad khan fast strike tomorrow
Malayalam News from malayalam.samayam.com, TIL Network