മുടി കൊഴിച്ചില്‍ ആരംഭിച്ചതിന് ശേഷം മുടി സംരക്ഷിക്കുന്നതിനേക്കാള്‍ എല്ലാം കൊണ്ടും നല്ലത് ഇത് വരുന്നതിന് മുന്‍പേ മുടിയെ സംരക്ഷിക്കുന്നതാണ്. എന്താാലും മുടി കൊഴിയാതിരിക്കാനും മുടി കൊഴിച്ചില്‍ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
മുടി കൊഴിഞ്ഞ് തുടങ്ങുമ്പോള്‍
- മുടി കൊഴിഞ്ഞ് തുടങ്ങുമ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ച് കൂടുതല്‍ ടെന്‍ഷന്‍ അടിക്കരുത്. ഇത് കൂടുതല്‍ മുടി കൊഴിയാന്‍ കാരണമാകും.
- ഏറ്റവും ആദ്യം തന്നെ ഒരു ഡോക്ടറെ കാണിച്ച് എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് എന്ന് കണ്ടെത്താവുന്നതാണ്.
- സ്വയം ചികിത്സകള്‍ പരമാവധി ഒഴിവാകാന്‍ ശ്രദ്ധിക്കുക.
- എണ്ണ പുരട്ടിയാല്‍ മുടി കൊഴിച്ചില്‍ നില്ക്കും എന്നത് മിഥ്യാധാരണയാണ്.
- മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി അതിന് ചികിത്സിക്കുകയാണ് വേണ്ടത്.
- സ്ഥിരമായി തല കുളിച്ചാല്‍ മുടി നല്ല ആരോഗ്യത്തോടെ ഇരിക്കുകയില്ല. ഇത് കൊഴിച്ചില്‍ കൂട്ടും.
കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- കുളിക്കുമ്പോള്‍ കെമിക്കല്‍ ഫ്രീ ആയിട്ടുള്ള ഷാംപൂ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- മുടിയിലെ വെള്ളം കളയാന്‍ തോര്‍ത്ത് കൊണ്ട് ഒപ്പി എടുക്കാന്‍ ശ്രദ്ധിക്കുക. ഉരച്ച് തോര്‍ത്തുന്നത് മുടി കൊഴിച്ചില്‍ കൂട്ടും.
- തലയില്‍ സോപ്പ് തേക്കുന്ന ശീലം ഒഴിവാക്കാവുന്നതാണ്.
- തല കുളിച്ച ഉടനെ ചീര്‍പ്പ് ഉപയോഗിച്ച് ചീകാതിരിക്കുക. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.
- കുളിക്കുന്നതിന് മുന്‍പ് മുടിയിലെ ജെട കളയാന്‍ ശ്രദ്ധിക്കുക.
- മുടി ഉണക്കാന്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കാം.
- മുടിയില്‍ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ ഹെയര്‍ സെറം അല്ലെങ്കില്‍ കുളിക്കുന്നതിന് മുന്‍പ് മുടിയില്‍ കുറച്ച് വെളിച്ചെണ്ണ തടവാം.
കുളിക്കുമ്പോള്‍ നിങ്ങളും ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ?
കുളിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങള്‍
- മുടിയില്‍ ഹെയര്‍ ബാന്റ് വെക്കുമ്പോള്‍ നല്ലപോലെ ഇറുകി ഇരിക്കുന്നത് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- മുടി നല്ലപോലെ വലിച്ച് മുറുക്കി കെട്ടുന്നത് മുടി വേരില്‍ നിന്നും പറഞ്ഞ് പോരുന്നതിന് കാരണമാണ്.
- ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍ നല്ല പല്ല് അകലം ഉള്ള ചീര്‍പ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- എന്നും മുടിയിലെ ജെട കളഞ്ഞ് വെക്കാന്‍ ശ്രദ്ധിക്കണം.
- പുറത്ത് പോകുമ്പോള്‍ മുടി അഴിച്ചിടാതിരിക്കാം.
- അമിതമായി ചൂട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- തലയില്‍ നിന്നും ചെളി കളയണം.
- താരന് മാറാന്‍ ട്രീറ്റ്മെന്റ് എടുക്കുക.
- തൈറോയ്ഡ്, പിസിഒഡി പ്രശ്നങ്ങള്‍ ഉള്ളവര്‍ അതിന് മരുന്ന് എടുക്കുക.
ആഹാരവും വ്യായാമവും
- നല്ലപോലെ പോഷക ഗുണങ്ങളുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
- ഓട്സ്, വാള്‍നട്ട്, ചീര, മുട്ട, ചിക്കന്‍ എന്നിവയെല്ലാം കൃത്യമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- നന്നായി വെള്ളം കുടിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
- ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും ഹെഡ് മസാജ് ചെയ്ത് കൊടുക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
- വറുത്തതും എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ അമിതമായി അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കാം.
- പോഷകക്കുറവ് കണ്ടെത്തി അതിനനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.
Also read:ഭക്ഷണകാര്യത്തിലെ ഈ കൊച്ചു കൊച്ചു അശ്രദ്ധകളാണ് നിങ്ങള്‍ക്ക് കുടവയറും തടിയും സമ്മാനിക്കുന്നത്