ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
അതിർത്തിയിൽ 24 പാസ്പോർട് ഓഫീസുകളും 36 ചെക്ക് പോയിന്റുകളും ആണ് ഉള്ളത്. മെട്രാഷ്-2 ആപ്പിൽ ട്രാവൽ സർവീസ് തെരഞ്ഞെടുത്ത് അതിൽ പ്രീ-റജിസ്ട്രേഷൻ ഫോർ അബു സമ്ര ബോർഡർ ക്രോസിങ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം. ഇതിൽ വാഹനത്തിന്റെയും ഡ്രൈവറുടെയും യാത്രക്കാരുടെയും വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. നൽകി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ മന്ത്രാലയത്തിന്റെ എസ്എംഎസ് സന്ദേശം ലഭിക്കും. അതിർത്തി കടക്കുമ്പോൾ ഇത് കാണിച്ചു നൽകിയാൽ മതിയാകും.
സന്ദർശകർക്ക് ഹയാ പോർട്ടൽ അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി പ്രീ-റജിസ്ട്രേഷൻ നടത്താൻ സാധിക്കും. ഹമദ് രാജ്യാന്തര വിമാനത്താവളം, അബു സമ്ര അതിർത്തി എന്നിവിടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് ഖത്തർ ടൂറിസം ഈദിയ സമ്മാനവും വിതരണം ചെയ്യുന്നുണ്ട്. കൂട്ടികൾക്ക് ആണങ്കിൽ ആക്ടിവിറ്റി കിറ്റ് വിതരണം ചെയ്യും. എന്തൊക്കെ കാഴ്ചകൾ രാജ്യത്ത് കാണാനുണ്ട്. മാപ്പ്, ഉറീഡു സിം കാർഡ്, പ്രധാന ബ്രാൻഡുകളുടെ സ്പെഷൽ ഓഫറുകളുടെ ബുക്ക്ലെറ്റ് എന്നിവയെല്ലാം വിതരണം ചെയ്യുന്നുണ്ട്.
കേരളാഗ്രോ- ഓൺലൈൻ വിപണന സംവിധാനം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും
കേരളത്തിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന് ജില്ലയിൽ തുടക്കം. ഏപ്രിൽ 24-ന് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് കേരളാഗ്രോ ഉദ്ഘാടനം ചെയ്യും .
കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുക, കേരളത്തിലെ കാർഷിക വിളകൾ ഒരു കുടക്കീഴിൽ ഒരേ ബ്രാൻഡോഡു കൂടി വിപണിയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന്റെ പ്രവർത്തനമെന്ന് എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തുന്നത്. ആദ്യഘട്ടം സംസ്ഥാനത്തെ സർക്കാർ ഫാമുകളിലെ ഉത്പന്നങ്ങളാണ് ലഭിക്കുക. തുടർന്ന് രജിസ്റ്റർ ചെയ്ത കർഷകരുടെ ഉൽപ്പന്നങ്ങളും വിപണിയിലെത്തും.
കേരളാഗ്രോയുടെ ഉദ്ഘാടനത്തിന്റെ പ്രചരാണാർത്ഥം ജില്ലാ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം, പ്രശ്നോത്തരി, ഓൺലൈൻ ഫോട്ടോഗ്രാഫി കോംപറ്റിഷൻ എന്നിവ സംഘടിപ്പിച്ചു.