ബംഗളൂരു> കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെ ബംഗളൂരുവിലെ നേലമംഗലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. അവസരങ്ങൾ കുറഞ്ഞതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം.
സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സമ്പത്തിന്റെ മരണവിവരം സ്ഥിരീകരിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. അടുത്തിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിൽ സമ്പത്ത് വേഷമിട്ടിരുന്നു. അഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ പരമ്പര. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേര് സമ്പത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ചടങ്ങുകൾ സമ്പത്തിന്റെ സ്വദേശമായ എൻ.ആർ പുരയില്‍ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..