അതേസമയം, അമിത് മാളവ്യയ്ക്കെതിരെ ശക്തമായ മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. മാളവ്യ പ്രചരിപ്പിക്കുന്നത് മുറിച്ചെടുത്ത വീഡിയോയാണെന്നും നിങ്ങളുടെ ജീവിതം തന്നെ വെറുതെയാണോ എന്നും കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ നിതിൻ അഗർവാൾ പറഞ്ഞു. സ്വന്തം ബോസിനെ പ്രീതിപ്പെടുത്താനായി മാത്രം രാവിലെ എഴുന്നേറ്റ ഉടൻ വീഡിയോ മുറിച്ചെടുത്ത് പ്രചരിപ്പിക്കുക എന്നതാണ് മാളവ്യയുടെ രീതിയെന്നും നിതിൻ അഗർവാൾ പറഞ്ഞു.
ഒരു നാടിനെ മുഴുവൻ ആശങ്കയിലാക്കി പെരുമ്പാമ്പ് | Python
എംപി സ്ഥാനം നഷ്ടമായതിനെതിരെ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഡൽഹിയിലെ ഔദ്യോഗികവസതി ഒഴിഞ്ഞത്. ഈ സാഹചര്യത്തിൽ ഏപ്രിൽ 22ന് തുഗ്ലക് ലെയ്നിലുള്ള ബംഗ്ലാവ് രാഹുൽ ഒഴിയുകയായിരുന്നു. ബിജെപി നേതാവ് നൽകിയ പരാതിയിൽ രാഹുലിനെതിരെ ഉണ്ടായ നടപടി കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് സുപ്രീം കോടതിയിലെ തിരിച്ചടി. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിൻ്റെ പേരിലുള്ള മാനനഷ്ടക്കേസിൽ മാർച്ച് 23നായിരുന്നു രാഹുൽ ഗാന്ധിയ്ക്കെതിരെ സൂററ്റ് കോടതിയുടെ വിധി. ഇതേത്തുടർന്നായിരുന്നു ബംഗ്ലാവ് ഒഴിയാനുള്ള നോട്ടീസ്.
കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ; പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തിയെന്ന് അധികൃതർ
അതേസമയം, വീടൊഴിഞ്ഞ രാഹുൽ ഗാന്ധിയെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഔദ്യോഗികവസതി തിരിച്ചെടുത്ത ബിജെപി സർക്കാർ ചെയ്തത് നല്ല കാര്യമാണെന്നും സ്വന്തം വീട്ടിലേയ്ക്ക് തന്നെ ക്ഷണിച്ചുകൊണ്ട് ആയിരക്കണക്കിനു പേരുടെ കത്തുകളാണ് ലഭിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി തനിക്കെതിരെ ഒട്ടേറെ കേസുകൾ കൊടുത്തിട്ടുണ്ടെന്നും തൻ്റെ പാർലമെൻ്റ് അംഗത്വം റദ്ദാക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ വസതി ജനങ്ങളുടെ ഹൃദയങ്ങളിലാണെന്നും ആരുടെയും വീട് വേണ്ടെന്നും രാഹുൽ വ്യക്തമാക്കി. സത്യം പറഞ്ഞതിനാലാണ് തനിക്ക് വാസസ്ഥലം നഷ്ടമായതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ വസതിയിലേയ്ക്കാണ് രാഹുൽ ഗാന്ധി മാറുന്നത് എന്നാണ് റിപ്പോർട്ടുകൾ. വീടൊഴിയുന്ന ദിവസം രണ്ടുവട്ടം രാഹുൽ ഗാന്ധി രണ്ടുവട്ടം ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ 19 വർഷമായി താമസിച്ചിരുന്ന വീടാണ് രാഹുൽ ഗാന്ധിയ്ക്ക് നഷ്ടമായത്. രാഹുൽ ഗാന്ധിയ്ക്ക് വീടൊഴിഞ്ഞു കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും വീടിൻ്റെയോ ബംഗ്ലാവിൻ്റെയോ തടവറയിൽ കഴിയുന്ന ആളല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.