അമിതവേഗതയിലായിരുന്ന കാറിൻ്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒരുകുടുംബത്തിലെ അഞ്ച് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ഹൈലൈറ്റ്:
- കാറിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം
- ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
- സംഭവം ബെംഗളൂരു എക്പ്രസ് വേയിൽ
കർണാടകയിലെ രാമനഗര ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന രവി പുജാർ (45), ഭാര്യ ലക്ഷമി പുജാർ (40) ഇവരുടെ മക്കളായ ഇഞ്ചര പുജാർ (15), ശാന്തല പുജാർ (10), സിരി പുജാർ (3) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിന് സമീപത്തെ കെങ്കേരി സ്വദേശികളാണ് ഇവർ. മൈസൂരു ജില്ലയിലെ ടി നരസിപുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ (RGUHS) ജീവനക്കാരനാണ് രവി.
ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ | Karakonam CSI Medical College
പുതുതായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ അമിതവേഗതയിലായിരുന്നു. ഇതിനിടെ കാറിന്റെ ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. ഇതോടെ രവിയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എതിരെ വരികയായിരുന്ന വാഹനത്തിലിടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് കുടുംബത്തെ കാറിൽ നിന്ന് പുറത്തെടുത്തത്.
Also Read :ജീവനക്കാർക്ക് കൈകൊടുത്ത ശേഷം കൈ തുടച്ചു, വീടൊഴിഞ്ഞ രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി
അപകടത്തെ തുടർന്ന് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രവിയുടെ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. രവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മക്കളായ ഇഞ്ചരയും സിരിയും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്. ലക്ഷ്മിയെയും ശാന്തലയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക