പ്രോട്ടീൻ
സ്ത്രീകളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസ്ഥയാണ് ആർത്തവവിരാമം. ഹോർമോൺ വ്യതിയാനങ്ങൾ കാരണം ശരീരഘടന ചുരുങ്ങിയ സമയത്തിനുള്ളിൽ ഗണ്യമായി മാറും. ഈ മാറ്റങ്ങളിൽ ശരീരത്തിലെ കൊഴുപ്പ് വർദ്ധിക്കുന്നതും മെലിഞ്ഞ പേശികളുടെ അളവ് കുറയുന്നതും ഉൾപ്പെടുന്നു. ഇത് മാത്രമല്ല ദീർഘായുസ്സിനെയും ബാധിക്കും. ഈ ഘട്ടത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിന് ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് പേശികൾ മെലിയുന്നത് തടയാൻ സഹായിക്കും. സ്ത്രീകൾക്ക് ഇത് വളരെ നിർണായകമാണ്.
സ്ത്രീകളിലെ ഹൃദ്രോഗം
സ്ത്രീകളിലെ ഹൃദ്രോഗം: ഈ കാര്യങ്ങൾ അവഗണിക്കരുത്
അയൺ
ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പദാർത്ഥമായ ഹീമോഗ്ലോബിൻ നിർമ്മിക്കാൻ നിങ്ങളുടെ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. മിക്ക സ്ത്രീകൾക്കും പെരിമെനോപോസുമായി പൊരുത്തപ്പെടുന്ന ഈ കാലയളവ് ഇരുമ്പിന്റെ കുറവുള്ള അനീമിയയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത് ഇതിൻ്റെ പ്രധാന കാരണമായേക്കാം. കണ്ണിനുള്ളിൽ വിളറിയ വെളുത്ത നിറമാണെങ്കിൽ അത് അയണിൻ്റെ അഭാവമാണെന്ന് മനസിലാക്കണം. കൃത്യമായ അയൺ സപ്ലിമെൻ്റുകൾ കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.
ഇൻസ്റ്റഗ്രാമിൻ്റെ പൂർണരൂപം
കാൽസ്യം
പ്രായത്തിനനുസരിച്ച് സ്ത്രീകൾക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നു, കാൽസ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പേശികളുടെ സങ്കോചം, ഞരമ്പുകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം, മറ്റ് ജൈവ രാസപ്രവർത്തനങ്ങൾ എന്നിവ പോലുള്ള മറ്റ് അടിസ്ഥാന ശരീര പ്രവർത്തനങ്ങൾക്ക് പോഷകം ആവശ്യമാണ് – ഭക്ഷണത്തിൽ നിന്ന് ആവശ്യമായ കാൽസ്യം ലഭിക്കുന്നില്ലെങ്കിൽ, ശരീരം നിങ്ങളുടെ എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കകുയും അവയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ബി വൈറ്റമിൻ
ആരോഗ്യത്തിന് ഏറെ പ്രധാനമായി വൈറ്റമിനുകളുടെ കൂട്ടാണ് ബി വൈറ്റമിനുകൾ. ഹൃദ്രോഗങ്ങൾ തടയുന്നതിലാണ് ഇത് ഏറ്റവും പ്രധാനമായി പ്രവർത്തിക്കുന്നത്. 40 കഴിഞ്ഞ സ്ത്രീകൾ ഏറ്റവും പ്രധാനമായി കഴിക്കേണ്ടതാണ് ബി വൈറ്റമിനുകൾ. കഴിക്കുന്ന ഭക്ഷണത്തെ കൃത്യമായി ശരീരത്തിൽ ആഗിരണം ചെയ്യാൻ ഇത് സഹായിക്കും. ചുവന്ന രക്താണുക്കൾ രൂപപ്പെടുത്താനും ഇത് ഏറെ സഹായിക്കും. പ്രായമാകുമ്പോൾ വൈറ്റമിൻ ബി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കും.
Also Read:നടക്കാൻ ബുദ്ധിമുട്ട്, വിഷാദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്… ഈ വൈറ്റമിൻ്റെ അഭാവമാണ്
വൈറ്റമിൻ ഡി
വൈറ്റമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അതിനാൽ സ്ത്രീകൾക്ക് ഇത് മതിയായ അളവിൽ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, വൈറ്റമിൻ ഡിയുടെ കാര്യക്ഷമത പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിലൂടെ വൈറ്റമിൻ ഡി ലഭിക്കുമെങ്കിലും പ്രായമാകുമ്പോൾ സപ്ലിമെൻ്റുകൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആരോഗ്യകരമായ എല്ലുകളുടെ നിർമാണത്തിനും പരിപാലനത്തിനും ഇത് വളരെ ആവശ്യമാണ്.
ഒമേഗ 3
ഒമേഗ -3 ഫാറ്റി ആസിഡുകൾ അറിവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് കരുതപ്പെടുന്നു. ഈ ഗുണം ചെയ്യുന്ന കൊഴുപ്പുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് സാധാരണമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു-ഈ ജീവിത ഘട്ടത്തിലെ ഒരു പ്രധാന പ്രവർത്തനം. ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഇത്. ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കും.