വാഴപ്പഴത്തിന്റെ ഗുണങ്ങൾ
പഴത്തിലെ കാറ്റെച്ചിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാനും അകാല നര, മുടിയുടെ കട്ടി കുറയൽ, വരൾച്ച, പൊട്ടൽ എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും കുറയ്ക്കാനും സഹായിക്കുന്നു. നേന്ത്രപ്പഴം ആന്റിമൈക്രോബയൽ ആണ് ഇതിന് അണുബാധകളെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുണ്ട്.
താരൻ അകറ്റാൻ ഏറെ മികച്ചതാണ് പഴം ഉപയോഗിച്ചുള്ള ഹെയർ മാസ്ക്കുകൾ. പഴത്തിലെ വൈറ്റമിൻ ബി 6 സെബോറെഹിക് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മ രോഗങ്ങൾ മൂലം തലയോട്ടിയിൽ ഉണ്ടാകുന്ന അടരുകളുള്ളതും അണുബാധകളുടെയും ലക്ഷണങ്ങൾ കുറയ്ക്കുന്നു.
മുടിയുടെ ഉള്ള് കൂട്ടാൻ
മുടിയുടെ ഉള്ള് കുറഞ്ഞോ? മുടി കട്ടിയോടെ വളരാൻ ചെയ്യാം ഇങ്ങനെ
വാഴപ്പഴവും മുട്ടയും
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കുമറിയാം അതുപോലെ മുടിയ്ക്കും ഇത് ഏറെ മികച്ചതാണ്. മുടിയ്ക്ക് നല്ല തിളക്കം കിട്ടാൻ മുട്ട ഏറെ നല്ലതാണ്. മുട്ടയിൽ വാഴപ്പഴം മിക്സ് ചെയ്ത് മുടിയിൽ പുരട്ടുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മുടി കൊഴിച്ചിൽ തടയുന്ന പ്രോട്ടീൻ, ബയോട്ടിൻ തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട് ഇത് മുടിക്ക് കൂടുതൽ ആരോഗ്യവും ബലവും നൽകും.
വാഴപ്പഴം- തൈര്
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് വാഴപ്പഴവും തൈരും. മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും വാഴപ്പഴവും തൈരും ചേർന്ന മിശ്രിതം ഏറെ നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് തടയുകയും മുടിക്ക് സ്വാഭാവിക നിറം നൽകുകയും അതുപോലെ കേടായ മുടി പുനഃസ്ഥാപിക്കുകയും ചെയ്യാനും ഇത് സഹായിക്കും. വാഴപ്പഴം പേസ്റ്റുമായി തൈര് കലർത്തി ഹെയർ മാസ്ക് ഉണ്ടാക്കാം. ഇത് താരൻ മാറ്റാൻ വളരെയധികം സഹായിക്കുന്നുണ്ട്. അത് മാത്രമല്ല മുടിയിൽ ജലാംശം നിലനിർത്താൻ ഇത് ഏറെ സഹായിക്കും.
Also Read:മുടിക്ക് തിളക്കം കൂട്ടാനും ബലവും നീളവും ലഭിക്കാനും തൈര് കൊണ്ടൊരു വിദ്യ
വാഴപ്പഴം- കറ്റാർവാഴ
മുടിയുടെയും ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കറ്റാർവാഴ. മുടി നന്നായി തഴച്ച് വളരാനും താരൻ പോലെ മുടിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനും കറ്റാർവാഴ വളരെയധികം സഹായിക്കുന്നു.
മുടിയെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വാഴപ്പഴവും കറ്റാർ വാഴയും ഹെയർ മാസ്ക് ഉണ്ടാക്കാം. ഒരു വാഴപ്പഴം എടുത്ത് മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കുക. വാഴപ്പഴം പേസ്റ്റിൽ ഒരു സ്പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകി വൃത്തിയാക്കി എടുക്കുക.
English Summary: Benefits of banana for hair
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.