89616652
ഏറെ പോഷകങ്ങള്‍ അടങ്ങിയ ചെറുപയര്‍ മുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്. ഇത് ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നതും മുടിയില്‍ പ്രയോഗിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കും. ശിരോചര്‍മവും മുടിയും വരണ്ട് പോകാതെ തന്നെ വൃത്തിയാക്കാന്‍ ഇത് ഉപയോഗിയ്ക്കാം.
ഇത് താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ല മരുന്ന് തന്നെയാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും ആരോഗ്യകരമായ രൂപഭംഗി നല്‍കാനും ചെറുപയര്‍ ഏറെ നല്ലതാണ്.
30കളിലെ ഗര്‍ഭധാരണം ആരോഗ്യകരമാക്കാന്‍ മുന്‍കരുതലുകള്‍
താരനകറ്റാൻ
താരനകറ്റാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
ഉലുവ
ഉലുവ കഴിയ്ക്കുന്നതും മുടിയിലും ചര്‍മത്തിലുമെല്ലാം പുരട്ടുന്നതും ഏറെ നല്ലതാണ്. ഈസ്ട്രജന് സമ്പുഷ്ടമായ ഇത് സ്ത്രീകള്‍ക്ക് നല്ലൊരു മരുന്ന് കൂടിയാണ്. ഇതിലെ ഈസ്ട്രജന് മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.
മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് മുടിയ്ക്കു തിളക്കം നല്‍കാനും നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറുടേയും ഗുണം നല്‍കാനും നല്ലതാണ്. ഇത് ഈസ്ട്രജന് സമ്പുഷ്ടമാണ്.
ചെറിയുള്ളി, തൈര്
ഇതില്‍ രണ്ട് ചേരുവകള്‍ കൂടി ചേര്‍ക്കണം. ചെറിയുള്ളി, തൈര് എന്നിവയാണ് ഇവ. ഉള്ളി മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. മുടി വേരുകളെ ശക്തിപ്പെടുത്താനും പുതിയ മുടി വളരാനും ഇതേറെ നല്ലതാണ്.
തൈര് മുടിയ്ക്ക് നല്ലൊരു ബയോട്ടിന്‍ ഗുണം നല്കുന്നു. ഇത് മുടിയില്‍ പുരട്ടുന്നത് സ്വാഭാവിക കണ്ടീഷണറാണ്. മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്കാന് തൈര് സഹായിക്കുന്നു.
ഇതിന് വേണ്ടി
ഇതിന് വേണ്ടി അല്പം ചെറുപയര്‍, ഉലുവ എന്നിവ നല്ലതുപോലെ കഴുകിയെടുക്കണം. ഇത് വെള്ളമൂറ്റി ഒരു കിഴിയില്‍ കെട്ടി വയ്ക്കുക. ഇത് മുളപ്പിയ്ക്കാനാണ് ഇത്. മുള നല്ലത് പോലെ വന്നു കഴിയുമ്പോള്‍ ഇത് അരയ്ക്കാം. ഇതിന് മുന്‍പായി ഇതില്‍ നാലഞ്ച് ചെറിയ ഉള്ളി അല്ലെങ്കില്‍ സവാള ഒരു കഷ്ണം, തൈര് എന്നിവ കൂടി ചേര്‍ക്കണം. ഇതെല്ലാം അരിച്ചെടുക്കാം.
ഈ മിശ്രിതം ശിരോചര്‍മത്തിലും മുടിയിലുമെല്ലാം പുരട്ടാം. 1 മണിക്കൂര്‍ ശേഷം ഇത് കഴുകാം. മുടി ഉള്ളോടെ തഴച്ച് വളരാന്‍ ഇത് നല്ലതാണ്. ഏത് തരം മുടിയ്ക്കും ഇത് ഉപയോഗിയ്ക്കാം.മൂന്നിലകള്‍ കൊണ്ട് മുടി കൊഴിച്ചില്‍ പിടിച്ച് നിര്‍ത്താം….