മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങള്‍
- തലയുടെ നെറുകയില്‍ നിന്നും മുടി കൊഴിയുന്നത്.
- ചില സ്ഥലത്ത് അമിതമായി മുടി പോയിരിക്കുന്നത്.
- പെട്ടെന്ന് അമിതമായി മുടി കൊഴിയുന്നത്.
- മുടിയുടെ ഉള്ള് കുറയുന്നത്.
- തലയിണയില്‍ എല്ലാം അമിതമായി മുടി കാണപ്പെടുന്നത്.
- കണ്പീലി, പുരികം, ശരീരത്തിലെ മുടി എന്നിവയെല്ലാം കൊഴിയുന്നത്.
- മുടി കൊഴിഞ്ഞ ഭാഗത്ത് ചൊറിച്ചില്‍.
മുടി കൊഴിച്ചിലിന് കാരണങ്ങള്‍
- പാരമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളെ ബാധിക്കാം.
- പ്രായം കൂടുംതോറും മുടി കൊഴിഞ്ഞ് തുടങ്ങും.
- അലോപേഷ്യ പോലെയുള്ള അസുഖമുള്ളവരില്‍ മുടി കൊഴിച്ചില്‍ വരുന്നു.
- കാന്‍സറിന് ട്രീറ്റ്മെന്റ് എടുക്കുന്നവരില്‍ മുടി കൊഴിയും.
- എന്തെങ്കിലും അസുഖം വന്നാല്‍ മുടി കൊഴിയും.
- പ്രസവത്തിന് ശേഷം മുടി കൊഴിയും.
- ഹെയര്‍ കെയര്‍ ചെയ്തില്ലെങ്കില്‍ മുടി കൊഴിയും.
- ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാണ്.
- ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ മുടി കൊഴിയും.
- പോഷക സമ്പന്നമായ ആഹാരം കഴിക്കാത്തത് മുടി കൊഴിച്ചിലിന് കാരണമാണ്.
- അയേണ്‍ പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാണ്.
വീട്ടിലെ പരിഹാരം
ആരോഗ്യപ്രശ്നങ്ങളും ഹോര്‍മോണ്‍ വ്യതിയാനം മൂലം അല്ലാതെ ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ വീട്ടില്‍ തന്നെ നിയന്ത്രിക്കാവുന്നതാണ്. ഇതിന് പ്രധാനമായും വേണ്ടത് മുട്ടയുടെ വെള്ള, ഫ്ലാക്സ്സീഡ്സ്, കറ്റാര്‍വാഴ ജെല്‍, വിറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ്.
ഇത് ആഴ്ച്ചയില്‍ രണ്ട് മൂന്ന് വട്ടം ഉപയോഗിച്ചാല്‍ തന്നെ നിങ്ങളുടെ മുടിയ്ക്ക് നല്ല ബലം ലഭിക്കുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി നല്ലപോലെ വളരുന്നതിനും ഇത് സഹായിക്കുന്നു.
Also Read:മുടി കൊഴിഞ്ഞ് കഷണ്ടി കയറിത്തുടങ്ങിയ ഭാഗത്ത് ഇത് ഒന്ന് അടുപ്പിച്ച് പുരട്ടൂ
തയ്യാറാക്കാം
- ഒന്നര ഗ്ലാസ്സ് വെള്ളം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.
- വെള്ളം തിളക്കുമ്പോള്‍ 1 ടേബിള്‍സ്പൂണ്‍ ഫ്ലാക്സ് സീഡ്സ് ഇടാം.
- ഇവ നന്നായി തിളപ്പിച്ച് എടുക്കണം.
- ഫ്ലാക്സ് സീഡ്സ് കൊഴുപ്പ് വെള്ളത്തില്‍ ഇറങ്ങി തിക്കാകുമ്പോള് തീ അണയ്ക്കാം.
- ഫ്ലാക്സ് സീഡ്സ് അരിച്ച് കൊഴുപ്പ് മാറ്റി വെക്കുക.
- ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം.
- ഒരു മുട്ടയുടെ വെള്ള പതപ്പിച്ച് ചേര്‍ക്കുക.
- ഒരു വിറ്റമിന്‍ ഇ ഗുളിക പൊട്ടിച്ച് ഓയില്‍ ഇതില്‍ ചേര്‍ക്കുക.
- നന്നായി മിക്സ് ചെയ്ത് വെക്കണം.
ഉപയോഗിക്കേണ്ട വിധം
- തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് തലയില്‍ തേച്ച് പിടിപ്പിക്കുക.
- നന്നായി തലയോട്ടില്‍ തേച്ച് പിടിപ്പിക്കണം.
- 10 മിനിറ്റ് ചെറിയ രീതിയില്‍ മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്.
- ഇത് പുരട്ടുന്നതിന് മുന്‍പ് ഒരു ഹോട്ടോയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.
- ഇത് നന്നായി തേച്ച് പിടിപ്പിച്ച് മുടി കെട്ടി വെക്കാം.
- ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ് മുടി പൊത്തി വെക്കുക.
- ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്.
ഗുണങ്ങള്‍
- ഇത് ഉപയോഗിച്ചാല്‍ മുടിയിലെ ചെളി നീക്കം ചെയ്യുന്നു.
- നാച്വറല്‍ കണ്ടീഷ്ണര്‍ ആണ്.
- മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തും
- വേരില്‍ നിന്നും ബലം നല്കാന് സഹായിക്കും
- മുടിയ്ക്ക് നല്ല തിളക്കം നല്‍കും
- മുടിയുടെ നിറം നിലനിര്‍ത്തും.
- മുടി കൊഴിച്ചില്‍ അകറ്റും.
- താരന് കുറയ്ക്കാന്‍ സഹായിക്കുന്നു.
English summary: Home Remedy For Hair Fall
ഗ്രീന്‍ ടീ ഗുണം
ആരോഗ്യത്തിന് ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം