സൗജന്യമായി ആണ് ബ്ലൂ ടിക് വേരിഫിക്കേഷന് ട്വിറ്റർ നൽകിയിരുന്നത്. പ്രമുഖ വ്യക്തികളുടെ, സ്ഥാപനങ്ങളുടെ അകൗണ്ടുകൾക്കാണ് ബ്ലൂ ടിക് വേരിഫിക്കേഷന് നൽകിയിരുന്നത്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തിൽ ഒരു സംവിധാനം ട്വിറ്റർ ഏർപെടുത്തിയിരുന്നത്.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
Also Read:
വാഹനാപകടം; ബഹ്റൈനിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി മരിച്ചു
വാണിജ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, റെസിഡൻഷ്യൽ കെയർ ഫൗണ്ടേഷൻ, കമ്യൂണിക്കേഷൻസ് കമീഷൻ, ആർമി സ്റ്റാഫ് പ്രസിഡൻസി, വിദേശകാര്യ മന്ത്രാലയം, കുവെെറ്റ് മുൻസിപാലിറ്റി, ആരോഗ്യ മന്ത്രാലയം, എൻഡോവ്മെന്റ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, സ്പോർട്സ് അതോറിറ്റി, ഡിസേബിൾഡ് അതോറിറ്റി, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, മാൻപവർ അതോറിറ്റി, റോഡ് അതോറിറ്റി, പെട്രോളിയം കോർപറേഷൻ, ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലേയും ബ്ലൂ ടിക് വേരിഫിക്കേഷന് നഷ്ടമായിട്ടുണ്ട്.
എന്റെ കേരളം പ്രദര്‍ശന വിപണന മേള: കലാ മാമാങ്കത്തിനൊരുങ്ങി ചെറുതോണി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കം. ഏപ്രില്‍ 28 ന് ആരംഭിച്ച് മെയ് 4 ന് അവസാനിക്കുന്ന മേളയില്‍ പ്രൊഫഷണല്‍ കലാകാരന്മാരാണ് ആസ്വാദകർക്കായി വിരുന്നൊരുക്കുന്നത് . വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന മേളയില്‍ എല്ലാ ദിവസവും വൈകിട്ട് 7 ന് കലാപരിപാടികള്‍ അരങ്ങേറും.
ഉദ്ഘാടന ദിനമായ 28 ന് യുവതലമുറയുടെ ഹരമായ ഗായിക സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് നൈറ്റ്, 29 ന് ആട്ടം കലാസമിതിയും ചെമ്മീന്‍ മ്യൂസിക് ബാന്‍ഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍, 30 ന് ടി.വി താരങ്ങളായ കോട്ടയം മാളവികയും സുനില്‍ പ്രയാഗും നയിക്കുന്ന ഡാന്‍സ് മ്യൂസിക് മെഗാ ഷോ, മെയ് ഒന്നിന് കോളേജുകളിലെ നവതരംഗം ഗൗരി ലക്ഷ്മിയുടെ ലൈവ് പെര്‍ഫോമന്‍സ്, മെയ് രണ്ടിന് കനല് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, മെയ് 3 ന് ഉല്ലാസ് പന്തളവും നോബിയും ചേർന്ന് അവതരിപ്പിക്കുന്ന കോമഡി മെഗാ ഷോ-ഉല്ലാസ രാവ്, മെയ് 4 ന് വ്യത്യസ്തമായ രീതിയിൽ ഗാനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമായ ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം.
കൂടാതെ എല്ലാ ദിവസവും വൈകിട്ട് 4.30 ന് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും 5.30 ന് ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തനത് കലാപരിപാടികളും അരങ്ങേറും. രാവിലെ 10 മണിക്ക് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നൂതന വിഷയങ്ങളില്‍ വര്‍ക്ക്ഷോപ്പും ഉച്ചക്ക് 2 ന് വിവിധ വകുപ്പുകളുടെ വികസന സെമിനാറുകൾ നടക്കും.
കേരളാ പോലീസിലെ ഡോഗ് സ്ക്വാഡിന്റെ ഷോ, എക്സൈസ്, കെ എസ് ഇ ബി, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നിരക്ഷാ സേന തുടങ്ങിയ വകുപ്പുകളുടെ ആകര്ഷണീയമാ സ്റ്റാളുകളും മേളയുടെ ഭാഗമാകും . അക്ഷയ അടക്കം സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ഉൾപ്പടെ 150 ഓളം ശീതികരിച്ച സ്റ്റാളുകളാണ് കാഴ്ചക്കാർക്ക് വിരുന്നൊരുക്കുക . ഏപ്രില്‍ 28 ന് ആരംഭിച്ച് മെയ് നാലിന് സമാപിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.