പൊതുവഴിയിലുള്ള സ്വകാര്യ കാറിനകം സ്വകാര്യസ്ഥമല്ല എന്നായിരുന്നു 2019 ജൂണിൽ സുപ്രീം കോടതി വിധിച്ചത്. പൊതുസ്ഥലത്താണെങ്കിലും സ്വകാര്യകാർ സ്വകാര്യസ്ഥലമാണെന്ന 1999ലെ കേരള ഹൈക്കോടതി വിധിയായിരുന്നു സുപ്രീം കോടതി ഖണ്ഡിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണും കെഎം ജോസഫും അടങ്ങുന്ന ബെഞ്ചിൻ്റേതായിരുന്നു വിധി. പൊതുസ്ഥലത്ത് നിർത്തിയിട്ട കാറിനുള്ളിൽ മറ്റുള്ളവർ പ്രവേശിക്കുന്നത് വിലക്കാമെങ്കിലും കാറിനു സമീപത്ത് എത്തുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് നിയമതടസ്സമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ
നിലവിൽ സ്ത്രീകളുടെ സ്വകാര്യത ഹനിക്കുന്ന വിധത്തിൽ അവരെ നിരീക്ഷിക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ഐടി നിയമപ്രകാരം കുറ്റകരമാണ്. കൂടാതെ സ്വകാര്യസ്ഥലങ്ങളിൽ വെച്ച് വ്യക്തികൾ നടത്തുന്ന പ്രവൃത്തികൾ ചിത്രീകരിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാൽ ഇക്കാര്യങ്ങളിൽ സ്വകാര്യഇടം സംബന്ധിച്ച നിയമപരമായ വ്യാഖ്യാനം നിർണായകമാകും.
2016ൽ പോലീസ് വാഹനം നിർത്തിച്ച് മദ്യപരിശോധന നടത്തിയ സംഭവത്തിൽ ബിഹാർ സ്വദേശികൾ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ പരാമർശങ്ങൾ. പ്രതികൾ സഞ്ചരിച്ചത് സ്വകാര്യവാഹനത്തിലാണെങ്കിലും പൊതുവഴിയിലൂടെ പോകുന്ന കാർ സ്വകാര്യഇടമാണെന്ന് പറയാനാകില്ലെന്ന് കോടതിവിധിയിൽ പറയുന്നു. അതേസമയം, ബിഹാറിലെ എക്സൈസ് നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
ജീവനക്കാർക്ക് കൈകൊടുത്ത ശേഷം കൈ തുടച്ചു, വീടൊഴിഞ്ഞ രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി
കേരളത്തിലെ കാമറകൾ നിയമം ലംഘിക്കുമോ?
നിലവിൽ പോലീസ് ഉദ്യോഗസ്ഥർ റോഡിലിറങ്ങി നേരിട്ടാണ് സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പരിശോധനകൾ നടത്തുന്നത്. കാമറകൾ പ്രവർത്തനം തുടങ്ങുന്നതോടെ ഈ ജോലി കൂടുതൽ കാര്യക്ഷമമാകും. നിയമം ലംഘിക്കുന്ന ഒരു വാഹനം പോലും വിടാതെ കാമറകൾ പരിശോധിക്കുന്നതിനാൽ കൂടുതൽ പേർക്ക് പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കെൽട്രോൺ വഴിയാണ് സർക്കാർ കേരളത്തിലെ എല്ലാ ജില്ലകളിലും കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. നിയമവിരുദ്ധമായ ലെയ്ൻ മുറിച്ചുകടക്കൽ അടക്കമുള്ള കുറ്റങ്ങൾക്കും ശിക്ഷയുണ്ട്. എന്നാൽ കാറിനുള്ളിലെ ദൃശ്യങ്ങൾ പകർത്തുന്നതു സംബന്ധിച്ചാണ് നിലവിലെ വിവാദം. കാറിനുള്ളിൽ വെച്ചു പകർത്തിയ ദൃശ്യങ്ങൾ സ്വകാര്യത ഹനിച്ചെന്നു കാണിച്ച് പരാതി ഉയർന്നാൽ മോട്ടോർ വാഹനവകുപ്പിന് ഇത് കോടതിയിൽ നേരിടേണ്ടി വരും.
Also Read:‘തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില് ആകാംഷാഭരിതന്’; മലയാളത്തില് ട്വീറ്റുമായി പ്രധാനമന്ത്രി